ഓഹരിവിപണിയിൽ കുതിപ്പ്, സെൻസെക്‌സ് 568 പോയി‌ന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു

അഭിറാം മനോഹർ| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (16:29 IST)
മെറ്റൽ,ഓട്ടോ,എഫ്എംസി‌ജി ഓഹരികളുടെ കുതിപ്പിൽ സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് 568.38 പോയന്റ് ഉയർന്ന് 49,008.50ലും നിഫ്റ്റി 182.40 പോയന്റ് നേട്ടത്തിൽ 14,507.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1283 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല.

നിഫ്റ്റി മെറ്റൽ സൂചിക(3.6%)ഉൾപ്പെട എല്ലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
കല്യൺ ജൂവലേഴ്‌സ് ഓഹരി 15ശതമാനം നഷ്ടത്തിൽ 73.90ലാണ് വിപണിയിൽ ലിസ്റ്റ്‌ചെയ്‌തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :