സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ, നിക്ഷേപകർക്ക് നാല് ലക്ഷം കോടി രൂപയുടെ നേട്ടം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (13:50 IST)
വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിയുടെ വിജയത്തിന്റെയും ശക്തമായ സാമ്പത്തിക സൂചകങ്ങളുടെയും പിന്‍ബലത്തില്‍ പുതിയ ഉയരങ്ങളിലെത്തി ഓഹരി സൂചികകള്‍. നിഫ്റ്റിയും സെന്‍സെക്‌സും റെക്കോര്‍ഡ് ഉയരത്തിലാണ് വ്യാപാരം നടത്തുന്നത്.

ബിഎസ്ഇ സെന്‍സെക്‌സ് 1.34 ശതമാനം ഉയര്‍ന്ന് 68,383ലും നിഫ്റ്റി 1.41 ശതമാനം കുതിച്ച് 20,554ലുമാണ് വ്യാപാരം നടക്കുന്നത്. ഓഹരിവിപണി കുതിച്ചുയര്‍ന്നതോടെ നിക്ഷേപകരുടെ ആസ്തിയില്‍ നാല് ലക്ഷം കോടി രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :