1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Nifty ends above 18,100

നിഫ്‌റ്റി വീണ്ടും 18,100ന് മുകളിൽ, വിപണി തിരിച്ചുപിടിച്ച് കാളക്കൂറ്റൻമാർ

സെൻസെക്‌സ്
മൂന്ന് ദിവസത്തെതുടർച്ചയായ നഷ്ടത്തിനൊടുവിൽ പ്രതാപം തിരിച്ചുപിടിച്ച് ഓഹരിവിപണി. വ്യാപാര ആഴ്‌ചയുടെ അവസാന ദിനം മികച്ച നേട്ടത്തിലാണ് വിപണി ക്ലോസ് ചെയ്‌തത്. സെൻസെക്‌സ് 767 പോയന്റ് നേട്ടത്തിൽ 60,686.69ലും നിഫ്റ്റി 229.20 പോയന്റ് ഉയർന്ന് 18,102.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
ഐടി, പവർ, ക്യാപിറ്റൽ ഗുഡ്‌സ്, റിയാൽറ്റി സൂചകകൾ ഒരുശതമാനംവീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ആഴ്ചയുടെ തുടക്കത്തിൽ രൂപപ്പെട്ട ദുർബലാവസ്ഥയിൽനിന്ന് കരകയറാൻ വിപണിക്കായി. പണപ്പെരുപ്പ ഭീതിയിൽനിന്നകന്ന് പ്രവർത്തനഫലങ്ങളിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതാണ് വിപണിക്ക് നേട്ടമായത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സൗകര്യപ്രദവും മാന്യവുമായ ഏത് വസ്‌‌ത്രവും ധരിച്ച് അധ്യാപകർക്ക് ജോലിചെയ്യാം:സർക്കാർ