Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (19:25 IST)
ചെന്നൈ: കൊലയളി ഗെയിമായ ബ്ലു വെയിലിന് നിരോധനം ഏർപ്പെടുത്തിയപോലെ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തു കാര്യം പരിഗണിക്കണം എന്ന് മദ്രാസ് ഹൈക്കോടതി. ടിക്ടോക്ക് ആപ്പ് നിരോധിക്കുന്ന കാര്യത്തിൽ ഏപ്രിൽ 16ന് മുൻപ് തീരുമാനം വ്യക്തമാക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
ടിക്ടോക് നിരോധിക്കണം എന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഡ്വ മുത്തുകുമാര്‍ നല്‍കിയ പൊതു താൽപര്യം ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. ടിക്ടോക്ക് വീഡിയോകൾ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.
ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ പ്രാങ്ക് വീഡിയോകൾക്കും മദ്രാസ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തി. ടിക്ടോക്ക് നിരോധിക്കണം എന്ന് നേരത്തെ തമിഴ്നാട് നിയമസഭാ അംഗം സഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് തമിഴ്നാട് സർക്കാർ കേന്ദ്ര സർക്കാരിനോട് ആപ്പ് നിരോധിക്കുന്നതിനുള്ള സാധ്യത തേടിയിരുന്നു.