ഓഹരിവിപണിയിലും മോഡി ഡേ, സെന്‍‌സെക്സ് ആദ്യമായി 40000 കടന്നു, നിഫ്റ്റി 12000 പിന്നിട്ടു!

Modi, Market, Sensex, Nifty, മോദി, ഓഹരി വിപണി, സെന്‍സെക്സ്, നിഫ്റ്റി
മുംബൈ| Last Modified വ്യാഴം, 23 മെയ് 2019 (12:12 IST)
ഓഹരിവിപണിയിലും മോദി മാനിയ. ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്സ് 40000 കടന്നു. നിഫ്റ്റി 12000 പിന്നിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എതിരാളികളെ കടപുഴക്കി വീണ്ടും നരേന്ദ്രമോദി കൊടുങ്കാറ്റായി മാറിയപ്പോള്‍ ഓഹരിവിപണിയില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത കുതിപ്പാണ് ഉണ്ടാകുന്നത്.

ബി എസ് ഇ 40074 എന്ന രീതിയില്‍ മുന്നേറ്റം നടത്തി. 964 പോയിന്‍റിന്‍റെ കുതിച്ചുചാട്ടമാണ് ഉണ്ടായത്. എന്‍ എസ് ഇ ആകട്ടെ 296 പോയിന്‍റ് കുതിപ്പില്‍ 12034 പോയിന്‍റിലെത്തി.

ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ ഷെയര്‍ മാര്‍ക്കറ്റില്‍ വലിയ ഉണര്‍വാണ് ഉണ്ടായത്. ബാങ്കിംഗ്, ഓട്ടോ, മെറ്റല്‍, മീഡിയ, ഫിന്‍ സര്‍വീസ് ഷെയറുകളില്‍ വന്‍ കുതിപ്പുണ്ടായി.

രാജ്യത്ത് ബി ജെ പി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയാണ് നരേന്ദ്രമോദിയുടെ പടയോട്ടം. കഴിഞ്ഞതവണ 282 സീറ്റുകളാണ് ബി ജെ പിക്ക് ഉണ്ടായിരുന്നത്. ഇത്തവണ 292ലേറെ സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുകയാണ് ബി ജെ പി. എന്‍ ഡി എ 330ലേറെ സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :