അഭിറാം മനോഹർ|
Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (16:18 IST)
തുടർച്ചയായ മൂന്ന് ദിവസത്തെ നേട്ടതിന് ശേഷം വിപണി വ്യാഴാഴ്‌ച നഷ്ടത്തിൽ ക്ലോസ് ചെയ്‌തു.നിഫ്റ്റി 17,600ന് താഴെയെത്തി. ഐടി, റിയാല്‍റ്റി ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.
സെന്‍സെക്‌സ് 770.31 പോയന്റ് നഷ്ടത്തില്‍ 58,788.02ലും നിഫ്റ്റി 219.80 പോയന്റ് താഴ്ന്ന് 17,560.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ നേട്ടങ്ങളിൽ നിന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്.
ഓട്ടോ സൂചിക മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐടി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ സൂചികകള്‍ 1-2ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.9 ശതമാനവും സ്മോൾ ക്യാപ് 0.4 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.