സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

രേണുക വേണു| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (14:06 IST)

സംസ്ഥാനത്ത് സ്വര്‍ണ വില (Gold Price) വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 120 രൂപയും, ഒരു ഗ്രാമിന് 15 രൂപയും വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 39,680 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4960 രൂപയുമാണ് വില. ഡിസംബറിലെ ഉയര്‍ന്ന നിരക്കാണ് ഇത്.

കേരളത്തില്‍ ഇന്നലെ സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലായിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 39560 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4935 രൂപയുമായിരുന്നു വില. ഡിസംബര്‍ 3 ശനിയാഴ്ചയും ഇതേ വിലയായിരുന്നു.

സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 71.60 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 572.80 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 716 രൂപയും ഒരു കിലോഗ്രാമിന് 71,600 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :