ഓഹരി വിപണി നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്സ് 137പോയന്റ് ഉയര്‍ന്ന് 19,152 ലും നിഫ്റ്റി 35പോയന്റിന്റെ നേട്ടവുമായി 5,796ലുമാണ് ക്ലോസ് ചെയ്തത്.
ചൊവ്വാഴ്ച സെന്‍സെക്സ് 317 പോയന്റ് ഇടിഞ്ഞിരുന്നു. സാമ്പത്തിക സര്‍വേയില്‍ രാജ്യത്തിന് സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നുള്ള സൂചനയാണ് വിപണിക്ക് നേട്ടത്തിന് കാരണമായത്.