കൊച്ചി|
WEBDUNIA|
Last Modified വ്യാഴം, 29 മെയ് 2008 (12:23 IST)
സംസ്ഥാനത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ മുത്തൂറ്റ് ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള മുത്തൂറ്റ് സെക്യൂരിറ്റീസ് പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കമെന്ന നിലയ്ക്ക് തന്നെ സ്ഥാപനം 61 ശാഖകളാണ് ആരംഭിച്ചിരിക്കുന്നത്.
മുത്തൂറ്റ് സെക്യൂരിറ്റീസിന്‍റെ ഉദ്ഘാടനം മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്‌ടര്‍ രജനീകാന്ത് പട്ടേല്‍ നിര്‍വഹിച്ചു. . വിശ്വാസ്യതയാണ് ഓഹരി വ്യാപാരത്തിന്‍റെ അടിസ്ഥാനമെന്നും മുത്തൂറ്റ് ഗ്രൂപ്പ് പോലുള്ള പ്രസ്ഥാനത്തിന് നിക്ഷേപരംഗത്തുള്ള പ്രസക്‌തി ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തിന്‍റെ 61 ശാഖകള്‍ 610 ശാഖകളായി വളരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. വിദേശ ധനസ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം മുടക്കുന്നതു വലിയ പ്രതീക്ഷകളോടെയാണ്. ഈ നിക്ഷേപാവസരം നമുക്കും പ്രയോജനപ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു.
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ്, മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി. പത്മകുമാര്‍, വര്‍മ ആന്‍ഡ് വര്‍മ മാനേജിങ് പാര്‍ട്നര്‍ വേണുഗോപാല്‍ സി. ഗോവിന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഇവരെ കൂടാതെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചീഫ് ജനറല്‍ മാനേജര്‍ സുനില്‍ വിച്ചാരെ, സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് സുനില്‍ അല്‍വാറിസ്, മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ പി.എസ്. സത്യന്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തിന് എത്തിയിരുന്നു.