കെ.എസ്‌.എഫ്‌.ഇ വിഷന്‍ 2010

പതിനായിരം കോടിയുടെ സമാഹരണ ലക്‍ഷ്യം

PROPRO
തൃശൂര്‍ ആസ്ഥാനമായുള്ള സംസ്ഥാന സര്‍ക്കാര്‍ ധനകാര്യ സ്ഥാപനമായ കേരളാ സ്റ്റേറ്റ്‌ ഫിനാന്‍ഷ്യല്‍ എന്‍റര്‍ര്‍പ്രൈസസ്‌ എന്ന കെഎസ്‌എഫ്‌ഇ പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നു - വിഷന്‍ 2010.

പതിനായിരം കോടി രൂപ നിക്ഷേപ സമാഹരണം നടത്തുക എന്ന ലക്‍ഷ്യവുമായാണ്‌ ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്‌.

വിഷന്‍ 2010 ന്‍റെ മുദ്രാവാക്യം ഇടപാടുകള്‍ കൂടുതല്‍ ജനകീയമാക്കുക എന്നതാണ്‌. സ്ഥാപനം ഉടന്‍ തന്നെ ദിവസ, ആഴ്ച ചിട്ടികള്‍ ആരംഭിക്കും.സാധാരണക്കാരായ നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്‌.

സംസ്ഥാനത്തൊട്ടാകെ 270 ശാഖകളുള്ള കെ. എസ്‌. എഫ്‌. ഇ യുടെ തിരഞ്ഞെടുത്ത 70 ശാഖകളിലാണ്‌ ആദ്യഘട്ടമായി ദിവസ, ആഴ്ച ചിട്ടികള്‍ തുടങ്ങുന്നത്‌. ഇപ്പോള്‍ മാസ ചിട്ടികള്‍ മാത്രമാണുള്ളത്‌.

പുതിയ ചിട്ടികള്‍ നടപ്പ്‌ സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പുതന്നെ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുമെന്ന്‌ അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടര്‍വത്കരിച്ച 70 ശാഖകളിലൂടെയായിരിക്കും ദിവസ, ആഴ്ച ചിട്ടികള്‍ ആരംഭിക്കുക.

കൂലിപ്പണിക്കാരെയും ദിവസ വേതനക്കാരെയും സാധാരണ വരുമാനക്കാരെയും പ്രധാനമായി ലക്‍ഷ്യമിടുന്ന ദിവസ, ആഴ്ച ചിട്ടികളില്‍ ചേരുന്നവര്‍ക്ക്‌ അതാത്‌ ശാഖകളില്‍ ദിവസേനയോ ആഴ്ചയിലൊരിക്കലോ എത്തി തവണ അടയ്ക്കാം എന്നതും ഇതിന്‍റെ പ്രത്യേകതകളില്‍ ഒന്നാണ്‌.

പ്രത്യേകം നിയമിച്ച ഏജന്‍റുമാര്‍ വഴി വീട്ടിലോ സ്ഥാപനത്തിലോ എത്തി തവണ തു‍ക ശേഖരിക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തും. ഇതിനായി ഏജന്‍റുമാര്‍ക്ക്‌ മിനി കംപ്യൂട്ടര്‍ മാതൃകയിലുള്ള സിംപ്യൂട്ടറുകള്‍ നല്‍കും.

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക നോണ്‍ ബാങ്കിംഗ്‌ സ്ഥാപനമായ കെ. എസ്‌. എഫ്‌. ഇ. യുടെ മൊത്തത്തിലുള്ള ശാക്തീകരണവും നവീകരണവുമാണ്‌ വിഷന്‍ 2010 ലൂടെ ഉദ്ദേശിക്കുന്നത്.

ഇത്‌ കൂടാതെ നടപ്പ്‌ സാമ്പത്തിക വര്‍ഷാവസാന ദിനമായ മാര്‍ച്ച്‌ 31 ന്‌ മുമ്പായി ഒരു ഡസനിലധികം പുതിയ ശാഖകള്‍ തുറക്കനും ചിട്ടി ബിസിനസ്‌ മാത്രം നടത്താനും ചിട്ടി യൂണിറ്റുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്‌.

പ്രവാസി ബന്‌ധു ചിട്ടി

കെ. എസ്‌. എഫ്‌. ഇയുടെ അടുത്തിടെ ആരംഭിച്ച ഏറ്റവും നൂതനമായ പ്രവാസി ബന്‌ധു ചിട്ടികള്‍ക്ക്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചിരിക്കുന്നത്‌. 20 ലക്ഷത്തിലേറെ വരുന്ന പ്രവാസി മലയാളികളുടെ നാട്ടില്‍ സ്ഥിരതാമസമായ ബന്‌ധുക്കള്‍ക്കുവേണ്ടിയുള്ളതാണ്‌ പ്രവാസി ബന്‌ധു ചിട്ടികള്‍.

2007 നവംബര്‍ 21ന്‌ തുടങ്ങിയ പ്രവാസി ബന്‌ധു ചിട്ടികളിലൂടെ കെ. എസ്‌. എഫ്‌. ഇ ലക്‍ഷ്യമിട്ടത്‌ 15 കോടി രൂപയുടെ നിക്ഷേപ സമാഹരണമാണ്‌. എന്നാല്‍ ഫെബ്രുവരി 16ന്‌ അവസാനിക്കുമ്പോള്‍ 40 കോടിയിലധികം രൂപയുടെ നിക്ഷേപമാണുണ്ടായത്‌. ഇത്‌ വാര്‍ഷിക വിറ്റുവരവായി കണക്കാക്കുമ്പോള്‍ 500 കോടി കവിയും എന്നും അദ്ദേഹം പറഞ്ഞു.

ചിട്ടി പിടിക്കുന്നത്‌ സംബന്ധിച്ച കാര്യങ്ങളിലും നിരവധി ഇളവുകള്‍ ഇപ്പോഴുണ്ട്‌. ചിട്ടി അടിച്ചാല്‍ തുക ലഭിക്കുന്നതിനുള്ള ജാമ്യവ്യവസ്ഥകളില്‍ മുമ്പത്തേക്കാള്‍ ഇളവുകളാണുള്ളത്‌.

കെ.എസ്‌.എഫ്‌.ഇ യുടെ മുമ്പുള്ള നിര്‍ബന്‌ധന ചിട്ടി തുകയ്ക്ക്‌ തുല്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ജാമ്യം വേണമെന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നിബന്‌ധന നിര്‍ബന്‌ധമല്ല. സര്‍ക്കാര്‍ ജോലി ഇല്ലാത്ത സ്ഥിരവരുമാനക്കാരായവര്‍ക്കും ജാമ്യം നില്‍ക്കാം.

ഇത്‌ കൂടാതെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ബ്രാഞ്ച്‌ മാനേജര്‍ക്ക്‌ സ്വന്തം നിലയില്‍ ജാമ്യ വ്യവസ്ഥകളില്‍ ഇളവു അനുവദിക്കാനുള്ള അധികാരവും കമ്പനി നല്‍കിയിട്ടുണ്ട്‌.

തട്ടുകേട് മാറ്റി കെഎസ്എഫ്ഇ

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :