മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 28 ജനുവരി 2008 (11:22 IST)
ടാറ്റാ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള വി.എസ്.എന്‍.എല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒക്‍ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ വന്‍ ഇടിവുണ്ടായി. ഇക്കാലയളവില്‍ കമ്പനി 9.52 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.
എന്നാല്‍ ഇക്കാലയലവിലെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ഇരട്ടി കുറവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 142.28 കോടി രൂപയായിരുന്നു.
അതേ സമയം കമ്പനിയുടെ 2007-08 ലെ മൂന്നാം പാദത്തിലെ മൊത്ത വരുമാനത്തില്‍ നേരിയ വര്‍ദ്ധനവാണുണ്ടായത്. ഇക്കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം 1,113.52 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,112.25 കോടി രൂപയായിരുന്നു.