ഉദ്യോഗസ്ഥ വൃന്ദത്തെ അഴിച്ചുപണിയാം

ഗുരുചരണ്‍ ദാസ്

WEBDUNIA|
2004ലെ സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ വച്ച് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പറഞ്ഞത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തുമെന്നാണ്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും പാവപ്പെട്ടവര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു

. പ്രധാനമന്ത്രിയുടെ വാക്കുകള്‍ നാം ഗൌരവമായെടുത്തു. ജനങ്ങള്‍ പ്രതീക്ഷ വച്ച് പുലര്‍ത്തി. ഇതിന് ശേഷം മൂന്നര വര്‍ഷം കഴിഞ്ഞു. ഒന്നും പ്രാവര്‍ത്തികമായില്ല. ജനങ്ങളുടെ സ്വപ്നങ്ങള്‍ കരിഞ്ഞു. പ്രധാനപ്പെട്ട ഒരു ഭരണ പരിഷ്കാരവും നടപ്പിലായില്ല. സര്‍ക്കാരുദ്യോഗസ്ഥര്‍ ഉത്തരവാദിത്ത ബോധമില്ലാത്തവരും അഹങ്കാരികളും അഴിമതിക്കരുമായി തുടരുന്നു. ജോലി ചെയ്താലുമില്ലെങ്കിലും അവര്‍ക്ക് ഉദ്യോഗക്കയറ്റം ലഭിക്കുന്നു.

എന്താണ് ഇതിനുള്ള പോംവഴി. ഉദ്യോഗസ്ഥ വൃന്ദത്തെ പിരിച്ചു വിടുന്നത് പ്രായോഗികമല്ല. നല്ലൊരു വിഭാഗം ഇന്ത്യാക്കാരുംഇതാകും ആഗ്രഹിക്കുന്നതെങ്കില്‍ തന്നെയും അത് സാധ്യമല്ല. സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിക്കുറച്ച് ഫലപ്രദമായ സംവിധാനം രൂപീകരിക്കുക ആണ് ചെയ്യേണ്ടത്. ബ്രിട്ടനെ ഇക്കാര്യത്തില്‍ മാതൃകയാക്കണം.

അവിടെ 1979 ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ 40 ശതമാനം കുറച്ച് ആളുകളെ ഇപ്പോഴുള്ളൂ. ഇത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത് കൂടാതെ ഭരണ സംവിധാനം മെച്ചപ്പെടാനും ഹേതുവായി. ഓസ്ട്രേലിയയെയും ന്യൂസിലന്‍ഡിനെയും നമുക്ക് മാതൃകയാക്കാവുന്നതാണ്. സര്‍ക്കാഎര്‍ ഉദ്യോഗം ലഭിച്ചാല്‍ പിന്നെ ജീവിതം സുരക്ഷിതമായെന്ന ചിന്ത അവിടെ നിന്ന് തുടച്ച് മാറ്റിക്കഴിഞ്ഞു. പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കുന്ന സമ്പ്രദായമാണ് അവിടെ ഉള്ളത്.

സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന കാര്യം മന്‍‌മോഹന്‍ സിംഗ് സര്‍ക്കാരിന് എളുപ്പമാവില്ല. ഇടത് പക്ഷം അതനുവദിക്കില്ല. എന്നാല്‍, ഉദ്യോഗസ്ഥ വൃന്ദത്തെ ജനങ്ങളോട് ആഭിമുഖ്യമുള്ളവരായും പ്രവര്‍ത്തന മികവ് പുലര്‍ത്തുന്നവരായും മാറ്റിയെടുക്കാന്‍ കഴിയും.


ഒരു ഭരണ നവീകരണ കമ്മീഷനെ മന്മോഹന്‍ സര്‍ക്കാര്‍ കൂടി നിയമിച്ചു കഴിഞ്ഞു. ഭരണ നവീകരണം സംബന്ധിച്ച കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ 50 വര്‍ഷത്തിലധികമായി പൊടിപിടിച്ച് കിടപ്പുണ്ട്. നമുക്ക് വേണ്ടത് ഇത് നടപ്പിലാക്കാനുള്ള ഒരു വ്യവസ്ഥിതിയാണ്. ഒരു ക്യാബിനറ്റ് സെക്രട്ടറിയുടെ കീഴില്‍ വേണം ഭരണ നവീകരണം നടപ്പിലാക്കാനുള്ള സംവിധാനം രൂപീകരിക്കേണ്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :