ഓഹരി വിപണി എന്നാല്‍ എന്താണെന്ന് നിലവില്‍ ഒരളവുവരെ ഒട്ടേറെ പേര്‍ക്ക് അറിയാം എങ്കിലും സാധാരണ ഗതിയില്‍ ഇതിനെ കുറിച്ച് വിദ്യാസമ്പന്നര്‍ക്ക് പോലും കൂടുതലായി ഇപ്പോഴും അറിയില്ലെന്നുള്ളതാണ് വാസ്തവം.
ഈയൊരു പ്രശ്നം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാനത്തെ ഓഹരി വിപണിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്യാപ്‌സ്റ്റോക്‍സ് ആന്‍റ് സെക്യൂരിറ്റീസ് ഇന്ത്യ പുതിയൊരു സംരംഭവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
രാജ്യത്തെ ധനകാര്യ മേഖല, പ്രത്യേകിച്ച് ഓഹരി വിപണിയെ കുറിച്ച് പൊതുജനത്തിനും നിക്ഷേപകര്‍ക്കും അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ഒരു കേന്ദ്രം ആരംഭിക്കാനാണ് ക്യാപ്സ്റ്റോക്സ് ആന്‍റ് സെക്യൂരിറ്റീസ് ഇന്ത്യ തയ്യാറെടുക്കുന്നത്.
ധനകാര്യ ഓഹരി വിപണിയില്‍ 18 ഓളം വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ക്യാപ്‌സ്റ്റോക്‍സിന് ഇപ്പോള്‍ രാജ്യത്തൊട്ടാകെ നൂറിലേറെ ശാഖകളാണുള്ളത്. വരുന്ന രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ശാഖകളുടെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനി ലക്‍ഷ്യമിടുന്നത്
ഇതിനായി കമ്പനി മൂന്ന് വിഭാഗങ്ങളായാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത് - പ്രസിദ്ധീകരണങ്ങള്‍, പരിശീലനകേന്ദ്രം, വെല്‍ത്ത് മാനേജ്‌മെന്‍റ് സര്‍വീസസ് എന്നിങ്ങനെ. 2008 ജനുവരി 26 ന് ഈ കേന്ദ്രം തുടങ്ങാനാണ് കമ്പനി തയ്യാറായിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്‍ടര്‍ വി.രാജേന്ദ്രന്‍ വെളിപ്പെടുത്തി.
ഇതിലെ പ്രസിദ്ധീകരണ കേന്ദ്രം പ്രധാനമായും ധനകാര്യ മേഖല, നിക്ഷേപ സാദ്ധ്യത, ഓഹരി വിപണി എന്നിവയെ കുറിച്ച് സാധാരണക്കാര്‍ക്കെന്ന പോലെ നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രയോജനം ഉണ്ടാവുന്ന വിധത്തില്‍ വേണ്ട ബോധവത്കരണം നടത്തുന്ന രീതിയിലുള്ള പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുക എന്നതാണ് ചെയ്യുക.
അതിനൊപ്പം ഓഹരി വിപണിയില്‍ അപ്പപ്പോള്‍ ഉണ്ടാവുന്ന ചലനങ്ങള്‍, ഏറ്റക്കുറച്ചിലുകള്‍ എന്നിവയെ ആധാരമാക്കി തങ്ങള്‍ക്ക് അനുകൂലമായ നിലയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള അടിസ്ഥാന വിവരം നല്‍കുന്ന പരിശീലനവും ഈ കേന്ദ്രം നല്‍കും.
ഇതു കൂടാതെ ധനകാര്യ ഓഹരി വിപണി മേഖലയില്‍ തൊഴില്‍ സാധ്യതകളുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കാനും കമ്പനി തയ്യാറാവുകയാണ്. എന്‍സിഎഫ്‌എം, ആംഫി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എ.എം.എഫ്.ഐ, എം.സി.എക്സ് തുടങ്ങിയ പരീക്ഷകള്‍ക്കുള്ള പരിശീലനമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.
ഇപ്പോള്‍ കമ്പനി ഓഹരിയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളില്‍ ഓണ്‍ലൈന്‍ വ്യാപാരം, വിവിധ ഗവേഷണ റിപ്പോര്‍ട്ടുകള്‍, നിക്ഷേപം സംബന്ധിച്ച സേവനങ്ങള്‍, ഇന്‍ഷ്വറന്‍സ്, കമ്മോഡിറ്റി വ്യാപാരം, പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്‍റ് എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കമ്പനിയുടെ പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്‍റ് സര്‍വീസസില്‍ മാത്രം 150 ലേറെ ഉപഭോക്താക്കളാണുള്ളത്.
വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ എണ്ണം 350 ലേറെ ആയി ഉയര്‍ത്താനാണ് കമ്പനിയുടെ ലക്‍ഷ്യം.
WEBDUNIA|
Last Modified ചൊവ്വ, 18 ഡിസംബര്‍ 2007 (10:49 IST)