നേരിട്ടുള്ള വിദേശനിക്ഷേപം: വന്‍ വര്‍ദ്ധന

ന്യൂഡല്‍ഹി| WEBDUNIA|

രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ വരുമാനത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്‌.

2007 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസ കാലയളവില്‍ രാജ്യത്ത്‌ ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപ 11,400 കോടി ഡോളര്‍ (ഏകദേശം 4,71,100 കോടി രൂപ) ആണ്‌. കേന്ദ്ര വാണിജ്യ മന്ത്രി കമല്‍ നാഥ്‌ വെളിപ്പെടുത്തിയതാണിത്‌.

അതേ സമയം 2006 ലെ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത്‌ ലഭിച്ച നേരിട്ടുള്ള വിദേശ നിക്ഷേപമാവട്ടെ 3,600 കോടി ഡോളര്‍ മാത്രമായിരുന്നു. ഈയിനത്റ്റിലുണ്ടായ വര്‍ദ്ധന 216.7 ശതമാനമാണ്‌.

അതുപോലെ തന്നെ 2007 ഏപ്രില്‍ - ജൂ ണ്‍ കാലത്തു നേരിട്ടുള്ള വിദേശ നിക്ഷേപമായി 4,900 കോടി ഡോളര്‍ (ഏകദേശം 2,02,490 കോടി രൂപ) ലഭിച്ചപ്പോള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 185 ശതമാനം അധികം നേട്ടം കൈവരിച്ചു.

അതേസമയം, 2005-06 സാമ്പത്തിക വര്‍ഷം മൊത്തം 550 കോടി ഡോളറായിരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1570 കോടി ഡോളറായി വര്‍ധിച്ചെന്നും കമല്‍നാഥ്‌ അറിയിച്ചു.

ഇപ്പോള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്ന വിദേശ രാജ്യങ്ങള്‍ക്കിടയില്‍ മൊറീഷ്യസാണു മുന്നില്‍; ജപ്പാന്‍, സൈപ്രസ്‌, യുഎസ്‌, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ധനപ്രവാഹം തുടരുകയാണെന്നും കമല്‍നാഥ്‌ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വിവിധ പട്ടണങ്ങള്‍ തമ്മില്‍ നേരിട്ടുള്ള വിദേശ നാണ്യ നിക്ഷേപ ലഭ്യതയില്‍ വളരെ അന്തരമുണ്ടെന്നാണ്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നത്‌.

ഇതനുസരിച്ച്‌ കഴിഞ്ഞ മേയ്‌ വരെയുള്ള കണക്കെടുത്താല്‍ 1,300 കോടി ഡോളര്‍ നേടി ഡല്‍ഹി മേഖല അതുവരെ രാജ്യത്തെത്തിയ എഫ്ഡിഐയുടെ 36 ശതമാനവും സ്വന്തമാക്കി. ഡല്‍ഹിക്കൊപ്പം മുംബൈ, ബാംഗൂര്‍, ചെന്നൈ എന്നീ നഗരങ്ങള്‍ കൂടി ചേര്‍ന്നു രാജ്യത്തിന്റെ മൊത്തം എഫ്ഡിഐ വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും നേടി എന്നു കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :