ബ്രിട്ടനില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്ലാത്തതിനാല്‍ അവിടെ നല്ല ഭരണം നടക്കുന്നില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു നമ്മോട് പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ വികസനത്തിനുള്ള മുഖ്യ തടസം ഈ ഉദ്യോഗസ്ഥ വൃന്ദമാണ്. ഉദ്യോഗസ്ഥര്‍ അഴിമതിക്കാരും വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നവരും മറ്റുമാണെന്ന് ഇന്ത്യാക്കാര്‍ കരുതുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് പകരം ഇവര്‍ അതിന് തടസം നില്‍ക്കുകയാണ് ചെയ്യുന്നത്.
1950കളില്‍ സമ്മിശ്ര സമ്പദ് വ്യവ്സ്ഥയ്ക്കായി നെഹ്‌റു നിയന്ത്രിതമായ ചട്ടക്കൂടുകള്‍ക്ക് വേണ്ടി ശ്രമിച്ചപ്പോള്‍ ഉദ്യോഗസ്ഥ് അവൃന്ദം അദ്ദേഹത്തെ സഹായിച്ചു. സോഷ്യലിസം എന്ന മോഹനമായ വാഗ്ദാനത്തിലൂന്നി ഇവര്‍ ആയിരക്കണക്കിന് നിയന്ത്രണങ്ങള്‍ കൊണ്ടു വന്നു. വ്യവസായ വിപ്ലവത്തെ തുടക്കത്തിലെ നശിപ്പിച്ചു. എന്‍റെ മുപ്പത് വര്‍ഷമായുള്ള സജീവ വ്യവസായ ജീവിതത്തില്‍ എന്‍റെ വ്യവസായത്തെ കുറിച്ച് മനസിലാക്കുന്ന ഒരു ഉദ്യോഗസ്ഥനെ പോലും കാണാന്‍ കഴിഞ്ഞില്ല. എങ്കില്‍ തന്നെയും എന്‍റെ വ്യവസായത്തെ ഇല്ലായ്മ ചെയ്യാനുള്ള അധികാരം അവര്‍ക്കുണ്ടായിരുന്നു. അവസാനമായി, നമ്മുടെ പരാജയത്തിന് കാരണം കുറച്ച് മാത്രം ആശയപരമായുള്ളതും കൂടുതലും പൊതു ഭരണക്രമത്തിന്‍റെ കുഴപ്പം മൂലവുമാണ്.
എവിടെയാണ് ഭരനക്രമത്തിന്‍റെ പ്രശ്നം സ്ഥിതി ചെയ്യുന്നത്? എന്തു കൊണ്ടാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറുന്നത്? എന്തു കൊണ്ടാണ് ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന, തദ്ദേശ സര്‍ക്കാരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത്. തൊഴില്‍ നിയമങ്ങള്‍ അവരെ സംരക്ക്ഷിക്കുന്നതു കൊണ്ടാണോ ഉദ്യോഗസ്ഥര്‍ ഒന്നിലും കാര്യക്ഷമത കാണിക്കാത്തത്. ഭാഗികമായി ഇത് ശരിയാണ്. എന്നാല്‍, തൊഴില്‍ നിയമങ്ങളില്‍ ആവശ്യാനുസരണം ഭേദാഗതി വരുത്താന്‍ ഈ സര്‍ക്കാരിന് കഴിയില്ല.
ഇടത് രാഷ്ട്രീയ കക്ഷികളെയും തൊഴിലാളി യൂണിയനുകളെയും പിണക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് കഴിയില്ലല്ലോ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നന്നായി പദ്ധതികള്‍ നടപ്പിലാക്കിയ സംഭവങ്ങളും നമുക്ക് മുന്നിലുണ്ട്. ഡല്‍ഹി മെട്രോ നിര്‍മ്മാണം, ഇന്‍ഡോറിലെ മാതൃകാപരമായ ബസ് സര്‍വീസുകള്‍, ബി സി ഖണ്ഡൂരി അധ്യക്ഷനായിരുന്നപ്പോള്‍ വേഗത്തില്‍ വികസിപ്പിച്ചിരുന്ന ദേശീയ പാത സംവിധാനത്തിന്‍റെ ഉന്നതമായ പദ്ധതി നിര്‍വ്വഹണം എന്നിവ്ഗ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം, എന്നാല്‍ വിചാരിച്ചാല്‍ നടപ്പിലാക്കാനാകും എന്നതിന് തെളിവാണ്.