ഉദ്യോഗസ്ഥ വൃന്ദത്തെ അഴിച്ചുപണിയാം

ഗുരുചരണ്‍ ദാസ്

gurucharan das
WDWD
കഴിഞ്ഞ ആഴ്ച ഹിമാചല്‍ പ്രദേശില്‍ നിന്ന് ഒരു സുഹൃത്ത് എനിക്കെഴുതി. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പില്‍ അയാള്‍ കോണ്‍ഗ്രസില്‍ നിന്ന് മാറി ബി ജെപിക്ക് വോട്ട് ചെയ്തതിനെ കുറിച്ചായിരുന്നു എഴുതിയത്. കുളിക്കാന്‍ പോയപ്പോള്‍ വാട്ടര്‍ ടാപ്പില്‍ വെള്ളമില്ലാതിരുന്നതിനെ തുടര്‍ന്നാണ് അയാള്‍ ബി ജെ പിക്ക് വോട്ട് ചെയ്തതത്രേ.

റിക്ഷാക്കാരന്‍റെ പക്കല്‍ നിന്ന് ദിവസ വരുമാനത്തില്‍ ഒരു പങ്ക് പൊലീസുകാരന്‍ പിടിച്ചു വാങ്ങുന്നു. ഗ്രാമത്തിലെ മുഖ്യ ഉദ്യോഗസ്ഥന് കോഴ നല്‍കാതെ സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കുകയാണ് കൃഷിക്കാരന് വേണ്ടത്. ഒരു രോഗിയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചെല്ലുമ്പോള്‍ ഡോക്ടറുടെ സേവനമാണ് വേണ്ടത്.

ഒരു മാതാവിന് വേണ്ടത് ഗ്രാമത്തിലെ സ്കൂളില്‍ തന്‍റെ കുട്ടിയെ പഠിപ്പിക്കാന്‍ ഒരു ടീച്ചറുടെ സേവനമാണ്. ഒരു സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്നത് ഇങ്ങനെയൊക്കെയാണ്. എല്ലാ സര്‍ക്കാരുകളും നമ്മെ തോല്‍പ്പിക്കുന്നതും ഇവിടെയാണ്.

ദൈനംദിന ജീവിതത്തില്‍ സര്‍ക്കാര്‍ ഇങ്ങനെ പരാജയപ്പെട്ടാല്‍ എന്താവും ഒരു വ്യക്തി ചെയ്യുക. ഇച്ഛാഭംഗത്തോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് മാറി ചെയ്യുകയാ‍കും അയാള്‍ ചെയ്യുക. സര്‍ക്കാരിന്‍റെ പരാജയത്തില്‍ ഉള്ള അമര്‍ഷം അയാള്‍ ഇങ്ങനെ ആകും പ്രകടിപ്പിക്കുക. നമ്മുടെ തദ്ദേശ, സ്വയംഭരണ, കേന്ദ്ര സര്‍ക്കാരുകള്‍ അഴിമതിയിലും ദുര്‍ഭരണത്തിലും മുങ്ങി നില്‍ക്കുകയാണ്. നല്ലസ്കൂളുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടി വെള്ളം തുടങ്ങി അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. രാഷ്ട്രീയക്കാര്‍ക്കുള്ള സന്ദേശം ഇതിനകം ലഭിച്ചിട്ടുണ്ടാകുമെന്ന് നിങ്ങള്‍ കരുതിയേക്കും ?

ഒരു ജനാധിപത്യ രാജ്യത്തില്‍ രാഷ്ട്രീയക്കാരെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. എന്നാല്‍, കൂടുതല്‍ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്ഉദ്യോഗസ്ഥ വൃന്ദമാണ്. സര്‍ക്കാരിന് നമ്മുടെ ഉദ്യോഗസ്ഥവൃന്ദം ഉണ്ടാക്കിയിട്ടുള്ളത് പോലെ പ്രശ്നങ്ങള്‍ മറ്റൊരിടത്ത് നിന്നും ഉണ്ടായിട്ടില്ല. നമ്മെ ഇത്രയധികം നിരാശരാക്കിയിട്ടുള്ള മറ്റൊരു വ്യവസ്ഥിതിയുമില്ല. നമ്മുടെ ചെറുപ്പകാലത്ത് ഇംഗ്ലണ്ടില്‍ നിന്നും പരമ്പരാഗതാമായി ലഭിച്ച ഐ സി എസിന്‍റെ ഉരുക്ക് ചട്ടക്കൂട് നാം സ്വീകരിച്ചു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :