രാജ്യത്ത് ആരോഗ്യ ടൂറിസം അതിവേഗം വികസിക്കുന്നതായി റിപ്പോര്‍ട്ട്. നിരവധി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ വിദേശത്തേക്ക് ചേക്കേറുമ്പോള്‍ വിദേശത്തു നിന്ന് നിരവധി ആളുകള്‍ ഇന്ത്യന്‍ ആശുപത്രികളിലേക്ക് വരികയാണ്. 2002 മാത്രം ഏകദേശം ഒന്നരലക്ഷം ആരോഗ്യ ടൂറിസ്റ്റുകളാണ് ഇന്ത്യയിലെത്തിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈയിനത്തിലെ വരുമാനമാവട്ടെ 300 മില്യന്‍ ഡോളറും.
ഈയിനത്തില്‍ പ്രതിവര്‍ഷം 25 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2012 ഓടെ ആരോഗ്യ ടൂറിസം വഴിയുള്ള വരുമാനം 2 ബില്യന്‍ ഡോളറായി വര്‍ദ്ധിക്കുമെന്നാണ് ഈ രംഗത്തെ ഒരു എജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സാധാരണയായി ആരോഗ്യ ടൂറിസ്റ്റുകളായി എത്തുന്നവരില്‍ അധികവും സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ അടുത്തിടെയായി ബ്രിട്ടന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ വിദേശ ഇന്ത്യക്കാരും മെഡിക്കള്‍ ടൂറിസ്റ്റുകളായി ഇന്ത്യയിലേക്ക് വരാന്‍ ആരംഭിച്ചിട്ടുണ്ട്.
ആരോഗ്യ ടൂറിസം വര്‍ദ്ധിപ്പിക്കാനായി ചെലവ് കുറഞ്ഞതും അതേ സമയം ഗുണമേന്മ കൂടിയതുമായ മെഡിക്കല്‍ കോളേജുകളും ആതുര സ്ഥാപനങ്ങളും കൂടുതലായി നിര്‍മ്മിക്കണമെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ കുറവ് ഏതാണ്ട് ആറ് ലക്ഷം വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത് നികത്താനും കൂടുതല്‍ മെഡിക്കല്‍ കോളേജും ആരംഭിക്കുന്നതിനായി സ്വകാര്യ മേഖലയേയും അനുവദിക്കാന്‍ ആസൂത്രണ കമ്മീഷണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നിലവില്‍ വിവിധ ചികിത്സകള്‍ക്കായി ഏറ്റവും കുറഞ്ഞ ചെലവ് ഇന്ത്യയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹൃദയ വാല്‍വ് മാറ്റിവയ്ക്കാന്‍ തായ്ലന്ഡില് ഏതാണ്ട് 10,000 ഡോളര്‍ ചെലവാകുമ്പോള്‍ സിംഗപൂരില്‍ 12,500 ഡോളറും യു.എസില്‍ 2 ലക്ഷം ഡോളറും യു.കെയില്‍ 90,000 ഡോളറും ആവും. എന്നാല്‍ ഇത് ഇന്ത്യയിലാണെങ്കില്‍ കേവലം 8,000 ഡോളര്‍ മാത്രമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മറ്റ് ചികിസ്തകളുടെ കാര്യവും ഇത് തന്നെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
WEBDUNIA|
ലോകോത്തര നിലവാരത്തിലുള്ള ആതുര ശുശ്രൂഷാ സ്ഥാപനങ്ങളും മറ്റ് സൌകര്യങ്ങളും ഒരുക്കിയാല്‍ ഇനിയും കൂടുതല്‍ ആരോഗ്യ ടൂറിസ്റ്റുകള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.