ഐഎന്‍ജി വൈശ്യ ലൈഫ്

PROPRO
ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ രംഗത്ത്‌ മികച്ച പല പദ്ധതികളും ആവിഷ്കരിച്ച ഐ.എന്‍.ജി. വൈശ്യ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ ഒരു വര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ച തോതിലുള്ള മുന്നേറ്റം ഉണ്ടായി.

2007 ല്‍ കമ്പനി കേരളത്തില്‍ മികച്ച വളര്‍ച്ച കൈവരിച്ചു. 2007 ല്‍ സംസ്ഥാനത്തെ പോളിസികളുടെ എണ്ണം അനുസരിച്ചുള്ള വിപണി വിഹിതം 3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 75 ശതമാനം വളര്‍ച്ചയാണ്‌ 2007ല്‍ കമ്പനി കൈവരിച്ചത്‌.

2007 ല്‍ കമ്പനിയുടെ വളര്‍ച്ച മുന്നേറാനുള്ള പ്രധാന കാരണം ഇന്‍ഷ്വറന്‍സ്‌ നിക്ഷേപങ്ങള്‍ക്ക്‌ 5 ശതമാനമെങ്കിലും ലാഭം ഉറപ്പ്‌ നല്‍കുന്ന തരത്തില്‍ കമ്പനി അവതരിപ്പിച്ചതാണ്.

ഓഹരി അധിഷ്ഠിത ഇന്‍ഷ്വറന്‍സ്‌ പദ്ധതിയായ ഐ.എന്‍.ജി. ഗാരന്‍റീഡ്‌ ഗ്രോത്ത്‌ പ്ലാന്‍ പ്രീമിയത്തിന്‍റെ പരമാവധി 40 ശതമാനമാണ്‌ ഓഹരി വിപണിയില്‍ നിക്ഷേപിക്കുക. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും ഓഹരിയില്‍ നിക്ഷേപിക്കുന്നതിന്‍റെ നേട്ടം കൊയ്യാന്‍ സഹായകമാണ്‌ ഈ പദ്ധതിയെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത പോളിസി കാലാവധിയായി 10 വര്‍ഷമോ, 15 വര്‍ഷമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, പ്രീമിയം അടയ്ക്കാന്‍ രണ്ടോ മൂന്നോ വര്‍ഷത്തെ സാവകാശം എന്നിവയാണ്‌. പോളിസിയുടെ കാലാവധി കഴിയുമ്പോള്‍ ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ നേട്ടമാണ് ഉണ്ടായിട്ടുള്ളത് എങ്കില്‍ ആ തുകയാണ്‌ പോളിസി ഉടമയ്ക്ക്‌ ലഭിക്കുക.

വിപണിയില്‍ നഷ്ടം സംഭവിച്ചാല്‍ ഗാരന്‍റീഡ്‌ ഗ്രോത്ത്‌ പ്ലാന്‍ പ്രകാരം 5 ശതമാനം ലാഭത്തോടു കൂടിയുള്ള തുക ലഭിക്കും. 5 വര്‍ഷം പിന്നിടുമ്പോള്‍ രണ്ട്‌ തവണകളായി പോളിസി തുക ഭാഗികമായി പിന്‍വലിക്കാം എന്നൊരു ഗുണവും ഈ പദ്ധതിക്കുണ്ട്‌.

ദീര്‍ഘകാല നിക്ഷേപത്തിലൂടെയാണ്‌ ഓഹരി അധിഷ്ഠിത ഇന്‍ഷൂറന്‍സ്‌ പദ്ധതികള്‍ വഴി നേട്ടം കൈവരിക്കാന്‍ സാധിക്കുക. ഗാരന്‍റീഡ്‌ ഗ്രോത്ത്‌ പ്ലാനിന്‌ രൂപം നല്‍കിയിരിക്കുന്നത്‌ ഈ ലക്‍ഷ്യത്തോടുകൂടിയാണ്‌.

നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്‌, ഗുരുവായൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, പാലക്കാട്‌, പത്തനംതിട്ട, തിരുവല്ല, തൃശ്ശൂര്‍, കാസര്‍കോഡ്‌ എന്നിവിടങ്ങളില്‍ ഐ.എന്‍.ജി. വൈശ്യ ലൈഫിന്‌ ശാഖകളുണ്ട്‌.
WEBDUNIA| Last Modified ചൊവ്വ, 4 മാര്‍ച്ച് 2008 (11:19 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :