കായികരംഗത്തെ നാണക്കേടിലാക്കി അനുദിനം വര്‍ധിച്ചുവരുന്ന ഉത്തേജകമരുന്നിന്റെ ഉപയോഗം തടയുന്നതിനായി ഫിഫയുടെ നേതൃത്വത്തില്‍ ലോകത്തെ പ്രമുഖ കായികസംഘടനകള്‍ ഒന്നിക്കുന്നു.
ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ സഹകരണത്തോടെ നവംബര്‍ 29, 30 തീയതികളില്‍ നടക്കുന്ന ലോക ഉത്തേജകമരുന്ന് വിരുദ്ധ സമ്മേളനമാണ് ഇതിനുള്ള വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര ടീം സ്പോര്‍ട്സ് ഫെഡറേഷനുകളുടെ മെഡിക്കല്‍ പ്രതിനിധികള്‍, അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി(ഐഒസി), അസോസിയേഷന് ഓഫ് സമ്മര്‍ ഒളിമ്പിക് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍സ് എന്നീ സംഘടനകളുടെ ഭാരവാഹികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഫിഫ അധികൃതര്‍ പറഞ്ഞു.
'കായികരംഗത്തെ ഉത്തേജകോപയോഗം തടയുന്നതിനുള്ള തന്ത്രങ്ങള്‍ മാറ്റാന്‍ സമയമായി' എന്ന സന്ദേശമുയര്‍ത്തിയാണ് സമ്മേളനം നടക്കുന്നത്.