ബോണസ് നല്‍കാത്തതിനാല്‍ താരങ്ങള്‍ കളിച്ചില്ല; കായികമന്ത്രി ഇടപെട്ടു

ലാഗോസ്| WEBDUNIA|
PRO
കളികഴിഞ്ഞ് ബോണസ് നല്‍കിയില്ല നൈജീരിയന്‍ ഫുട്‌ബോള്‍ ടീമില്‍ കലാപം. ബോണസ്‌ കുടിശിക നല്‍കാത്തതിനെതുടര്‍ന്ന്‌ കോണ്‍ഫെഡറേഷന്‍സ്‌ കപ്പില്‍ കളിക്കില്ലെന്നു താരങ്ങള്‍ ശാഠ്യം പിടിച്ചതോടെയാണു ടീമില്‍ പ്രതിസന്ധിയുണ്ടായത്‌.

നൈജീരിയന്‍ കായിക മന്ത്രി ബോലാജി അബ്‌ദുള്ളാഹി ഇടപെട്ടാണു ബോണസ്‌ പ്രശ്‌നം അടിയന്തരമായി പരിഹരിച്ചത്‌. കളി തുടരാമെന്നു സമ്മതിച്ച നൈജീരിയന്‍ താരങ്ങള്‍ ബ്രസീലിലേക്ക്‌ വിമാനം കയറും. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്‌ അവര്‍ വിമാനം കയറുക. തര്‍ക്കം പരിഹരിച്ചെന്നും തങ്ങള്‍ ഞായറാഴ്‌ച ബ്രസീലിലെത്തുമെന്നും െനെജീരിയന്‍ താരങ്ങളിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന വിശ്വാസത്തിലാണു തങ്ങള്‍ യാത്ര തുടങ്ങുന്നതെന്നും ടീമിലെ ഒരു താരം പറഞ്ഞു. ബുധനാഴ്‌ച നടന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്‌ മത്സരത്തിനു ശേഷം ബ്രസീലിലേക്കു യാത്ര തിരിക്കേണ്ടതായിരുന്നു അവര്‍. എന്നാല്‍ ബോണസ്‌ കുടിശിക നല്‍കാത്തതിനാല്‍ അവര്‍ നബീബിയയിലെ ഹോട്ടല്‍ മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ തയാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :