മെസ്സി വീണ്ടും ലോകഫുട്ബോളര്‍

ബാഴ്‌സലോണ: | WEBDUNIA| Last Modified ചൊവ്വ, 8 ജനുവരി 2013 (01:08 IST)
PRO
PRO
ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ ബാലെന്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. തുടര്‍ച്ചയായ നാലാം തവണയാണ് ലയണല്‍ മെസ്സി പുരസ്‌കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും പുരസ്‌കാരം മെസിക്കായിരുന്നു. ലോകറെക്കോര്‍ഡാണിത്. ഇനിയേസ്റ്റയും റൊണാള്‍ഡോയും രംഗത്തുണ്ടായിരുന്നെങ്കിലും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടത് മെസിക്കുതന്നെയായിരുന്നു. 2012ല്‍ 91 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ഇത്തവണയും പുരസ്‌കാരം മെസ്സി പുരസ്‌കാരം നേടിയത്. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് മെസ്സി ഇതുവഴി സ്വന്തമാക്കി.

1972ല്‍ ഗെര്‍ഡ് മുളളര്‍ നേടിയ 85 ഗോളുകളുടെ റെക്കോര്‍ഡാണ് മെസ്സി തകര്‍ത്തത്. മെസ്സി ഇത്തവണ ബാഴ്‌സലോണയ്ക്ക് വേണ്ടി 79 ഗോളുകളും അര്‍ജന്റീനയ്ക്ക് വേണ്ടി 12 ഗോളുകളും നേടി. റൊണാള്‍ഡോ, സിനദിന്‍ സിദാന്‍, മിഷേല്‍ പ്ലാറ്റിനി, യോഹാന്‍രൈകഫ്, മാര്‍കോ വാന്‍ ബാസ്റ്റന്‍ എന്നിവര്‍ മെസ്സിക്കൊപ്പം മൂന്ന് തവണ വീതം പുരസ്‌കാരം നേടിയിട്ടുണ്ട്. നാലാം പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ഫ്രാന്‍സ് ബെക്കന്‍ ബോവറിനാണ്.

ജര്‍മനിയുടെ ഇതിഹാസതാരമാണ് ബെക്കന്‍ബോവര്‍. മികച്ച പരിശീലകനായി സ്‌പെയിന്റെ വിന്‍സണ്‍ ഡെല്‍ബോസ്‌ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ പരിശീലക പിയാ സുന്‍ടേഗാണ്. ഫെയര്‍ പ്ലെ അവാര്‍ഡ് ഉസ്ബസ്‌ക്കിസ്ഥാന്‍ സ്വന്തമാക്കി. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം മിറസ്ലാവ് സ്റ്റോകിനാണ്. സ്ലോവാക്യന്‍ താരമാണ് സ്‌റ്റോക്. അമേരിക്കയുടെ ഏബിവാന്‍ബാക്കാണ് മികച്ച വനിതാ താരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :