അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി തുടര്‍ച്ചയായി നാലാം തവണ ഫിഫ ലോക ഫുട്ബോളര് ആകാനുള്ള ഒരുക്കത്തില്‍. തിങ്കളാഴ്ചയാണ് ലോക ഫുട്ബോളറെ തെരഞ്ഞെടുക്കുന്നത്.
ബാഴ്സലോണയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടി 2012 ല്‍ 91 ഗോളടിച്ചു ലോകറെക്കോര്‍ഡ് നേടിയ മെസ്സിക്കാണു ലോക ഫുട്ബോളര് അവാര്‍ഡ് ലഭിക്കാന്‍ കൂടുതല്‍ സാധ്യത. സഹതാരം ആന്ദ്രെ ഇനിയെസ്റ്റ, മാഡ്രിഡിന്റെ പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് പട്ടികയിലുള്ള മറ്റു രണ്ടുപേര്‍.
മെസ്സി ഇത്തവണ കൂടി കിരീടം നേടിയാല്‍ മൂന്നു തവണ വീതം ലോക ഫുട്ബോളര്‍മാരായ ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്, ബ്രസീലിന്റെ റൊണാള്‍ഡോ എന്നിവര്‍ക്കു മുന്നിലാകും.