കാര്‍ലിംഗ്‌ കപ്പ്‌ ലിവര്‍പൂളിന്

ലണ്ടന്‍| WEBDUNIA|
PRO
PRO
കാര്‍ലിംഗ് കപ്പ് ലിവര്‍പൂള്‍ സ്വന്തമാക്കി. കാര്‍ഡിഫ്‌ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ ജേതാക്കളായത്.

മത്സരം മുഴുവന്‍ സമയത്ത്‌ 2-2 എന്ന സ്‌കോറിനു സമനിലയായതിനെ തുടര്‍ന്നാണു ഷൂട്ടൗട്ട്‌ നടത്തിയത്. ലിവര്‍പൂളിനു വേണ്ടി ഡിര്‍ക്‌ ക്യൂറ്റ്‌, മാര്‍ട്ടിന്‍ സ്‌കെര്‍ട്ടല്‍ എന്നിവരാണ് മുഴുവന്‍ സമയത്തു ഗോള്‍ നേടിയത്. കാര്‍ഡിഫിന് വേണ്ടി ജോ മാസണും മില്ലറും ഗോള്‍ നേടി.

പെനാല്‍‌ട്ടി ഷൂട്ടൌട്ടില്‍ ആദ്യ കിക്ക് ലിവര്‍ പൂള്‍ നായകന്‍ ജെറാഡിന്റേതായിരുന്നു. ഈ കിക്ക് പുറത്തുപോയി. കാര്‍ഡിഫിന്റെ കെന്നി മില്ലറുടെ കിക്കും പുറത്തേയ്ക്കുപോയി. ലിവര്‍പൂളിന്റെ ചാര്‍ളി ആദത്തിന്റെ കിക്കും ലക്‍ഷ്യം കണ്ടില്ല. എന്നാല്‍ കാര്‍ഫിഫിന്റെ ഡോണ്‍ കോവി അടുത്ത കിക്കില്‍ ഗോള്‍ നേടി. തുടര്‍ന്ന് ലിവര്‍പൂളിന്റെ ഡെറിക്ക് ക്വിറ്റും ഗോള്‍ നേടി. അടുത്ത കിക്കെടുത്ത കാര്‍ഡിഫിന്റെ റുഡിക്ക് ലക്‍ഷ്യം കാണാനായില്ല. ലിവര്‍പൂ‍ളിന്റെ സ്റ്റിവര്‍ട്ട് ഡൌണിംഗ് ഗോള്‍ നേടി. കാര്‍ഡിഫിന്റെ പീറ്ററും ഗോള്‍ നേടി. അടുത്ത കിക്കെടുത്ത ലിവര്‍പൂളിന്റെ ഗ്ലെന്‍ ഗോള്‍ നേടി. എന്നാല്‍ തുടര്‍ന്ന് കിക്കെടുത്ത ജെറാഡിന് ലക്‍ഷ്യം കാണാനായില്ല. ലിവര്‍പൂള്‍ 3-2ന് കാര്‍ഡിഫിറ്റിനെ പരാജയപ്പെടുത്തി.

ലിവര്‍പൂള്‍ 2006 ലെ എഫ്‌ എ കപ്പ്‌ നേട്ടത്തിനു ഇതാദ്യമായാണ്‌ ഏതെങ്കിലും കിരീടം നേടുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :