സ്‌കീയിങ്ങിനിടെ തല പാറയിലിടിച്ച് മാരകമായി പരുക്കേറ്റ മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ ഇനി ബോധത്തിലേക്ക് തിരിച്ചുവരില്ലെന്ന് റിപ്പോര്‍ട്ട്.
തലച്ചോറിനേറ്റ പരുക്കില്‍നിന്ന് വേഗത്തില്‍ മോചിപ്പിക്കുവാനായി ഷൂമാക്കറെ ബോധംകെടുത്തി കിടത്തിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. എന്നാല്‍, ഇത്രയും ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ ഷൂമാക്കര്‍ക്ക് തിരിച്ചുവരാനാവില്ലെന്ന് ജര്‍മന്‍ ഡോക്ടര്‍മാര്‍തന്നെ ആശങ്കപ്പെടുന്നു.
സാധാരണ കൃത്രിമമായി ബോധംകെടുത്തുന്ന രോഗികളെ 14 ദിവസത്തിനുള്ളില്‍ സാധാരണനിലയിലേക്ക് കൊണ്ടുവരാറുണ്ട്. എന്നാല്‍, ഷൂമാക്കറുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ അതിന് തയ്യാറായിട്ടില്ല.
അപകടത്തെത്തുടര്‍ന്ന് അതിഗുരുതരാവസ്ഥയില്‍ കഴിയുന്ന ഷൂമാക്കര്‍ 18 ദിവസമായി അബോധാവസ്ഥയിലാണ്.