സ്വര്‍ണം ഇറക്കുമതി ഉയര്‍ന്നേക്കും

WEBDUNIA| Last Modified വെള്ളി, 7 ജനുവരി 2011 (11:49 IST)
PRO
രത്നങ്ങളുടെയും ആഭരണങ്ങളുടെയും ഉപഭോഗത്തില്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ രാജ്യത്തിന്‍റെ സ്വര്‍ണ ഇറക്കുമതി നടപ്പ് വര്‍ഷത്തില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യവസായ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം ഉയര്‍ന്ന് ഇറക്കുമതി ഏകദേശം 805 ടണ്‍ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2010-ല്‍ 700 ടണ്‍ ആയിരുന്നു സ്വര്‍ണ ഇറക്കുമതി. സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും വിലയിലുണ്ടാകുന്ന വര്‍ദ്ധനവില്‍ പെട്ടന്നൊരു മാറ്റമുണ്ടാകില്ലെങ്കിലും 2012ഓടെ വില നിയന്ത്രണവിധേയമാകുമെന്ന് ഓള്‍ ഇന്ത്യ ജേംസ് ആന്‍റ് ജുവല്‍‌റി ട്രേഡ് ഫെഡറേഷന്‍ ചെയര്‍മാന്‍ വിനോദ് ഹയഗ്രീവ് പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് (28.34 ഗ്രാം) 1,200 - 1,300 ഡോളര്‍ വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഇത് 1,374 ഡോളറാണ്. ഇന്ത്യയില്‍ ഇപ്പോള്‍ സ്വര്‍ണവില 10 ഗ്രാമിന് 20,500 രൂപയാണ്. ഇത് 18,500 രൂപ മുതല്‍ 19,000 രൂപ വരെയായി കുറയുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :