വേഗമേറിയ താരങ്ങള്‍ ധരംഭീറും ദ്യുതിചന്ദും

തിരുവനന്തപുരം| Joys Joy| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (18:36 IST)
ദേശീയഗെയിംസിലെ ഏറ്റവും വേഗമേറിയ താരങ്ങളായി ദ്യുതിചന്ദും ധരംഭീറും. ഹരിയാനയുടെ താരമായ ധരംഭീര്‍ സിംഗ് ദേശീയ ഗെയിംസിലെ ഏറ്റവും വേഗമേറിയ പുരുഷതാരം. 100 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 10.36 സെക്കന്‍ഡിലാണ് ധരംബീര്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്.

ഒഡീഷയുടെ അമിയകുമാറിനയാണ് വെള്ളി. മഹാരാഷ്ട്രയുടെ കൃഷ്ണകുമാര്‍ റാണെ വെങ്കലം നേടി.

ഒഡീഷയുടെ വനിതാതാരം ദ്യുതിചന്ദ് വേഗമേറിയ വനിതാതാരം. കേരളത്തിന്റെ വി ശാന്തിനി 100 മീറ്ററില്‍ വെള്ളി നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :