ദേശീയ ഗെയിംസ് ഫുട്ബോള്‍ സ്വര്‍ണ്ണം മിസോറാമിന്

കോഴിക്കോട്| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (13:27 IST)
ദേശീയ ഗെയിംസിലെ
ഫുട്ബോള്‍ സ്വര്‍ണം മിസോറാമിന്. മിസോറം 1-0നാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. 83-ആം മിനിറ്റില്‍ ഇമാനുവല്‍ ലാല്‍തസ്വാലയാണു വിജയഗോള്‍ നേടിയത്. കളിയില്‍ പഞ്ചാബ് മികച്ച
പ്രകടനം പുറത്തെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗോവയെ 3-1നു തോല്‍പിച്ച മഹാരാഷ്ട്രയ്ക്കാണ് വെങ്കലം.

രണ്ടാം പകുതിയില്‍ അജയ് സിങ്ങും ഗുര്‍തേജ് സിങ്ങും ഓരോ തവണ അവസരം തുലച്ചതാണ് പഞ്ചാബിന് തിരിച്ചടിയായത്. ലൂസേഴ്സ് ഫൈനലില്‍ മഹാരാഷ്ട്രയുടെ വ്യക്തമായ ആധിപത്യമായിരുന്നു കാണാന്‍ സാധിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :