ദേശീയ ഗെയിംസ്: ഹോക്കി ഫൈനല്‍ ഇന്ന്

കൊല്ലം| Joys Joy| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (10:25 IST)
ദേശീയഗെയിംസില്‍ വനിതകളുടെ ഹോക്കി ഫൈനല്‍ ഇന്ന് നടക്കും. ഫൈനലില്‍ പഞ്ചാബും ഹരിയാനയും ഏറ്റുമുട്ടും. സെമിയില്‍ ഹരിയാന വനിതകള്‍ ജര്‍ഖണ്ഡിനെ തോല്പിച്ചു. (3-2). ഹരിയാനയ്ക്കുവേണ്ടി ജ്യോതി ഗുപ്ത ഹാട്രിക് നേടി. ജാര്‍ഖണ്ഡിനുവേണ്ടി ക്രാന്തി പ്രധാന്‍ രണ്ട് ഗോള്‍ നേടി.

മറ്റൊരു സെമിയില്‍ പഞ്ചാബ് വനിതകള്‍ 3-0ന് ഒഡീഷയെ തോല്പിച്ചു. ഒഡീഷയ്‌ക്കെതിരെ പഞ്ചാബിനുവേണ്ടി അനുരാധ താക്‌ചോം, അനു ബാല, മിന്‍മീത് കൗര്‍ എന്നിവര്‍ ലക്‌ഷ്യം കണ്ടു.

പുരുഷന്മാരുടെ ഹോക്കി ഫൈനലില്‍ ഒഡീഷ സര്‍വ്വീസസിനെ നേരിടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :