വിലക്കിനുശേഷം ഇരട്ടഗോളുമായി ലൂയി സുവാരസ്

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2013 (12:52 IST)
PRO
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൂയി സുവാരസിന്റെ ഇരട്ടഗോള്‍ നേട്ടത്തില്‍ ലിവര്‍പൂളിന് മികച്ച വിജയം. പത്ത് മത്സരങ്ങളുടെ വിലക്കിനുശേഷം മടങ്ങിയെത്തിയ ലൂയി സുവാരസ് തന്റെ മടങ്ങിവരവ് ആഘോഷമാക്കി. മൂന്ന് മത്സരങ്ങളിലെ തോല്‍‌വിക്ക് ശേഷമാണ് ലിവര്‍പൂളിന് ഒരു മത്സരത്തിന് വിജയിക്കാനായത്.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സണ്ടര്‍ലന്‍ഡിനെതിരെയാണ് ലിവര്‍പൂളിന്റെ വിജയം. ഡാനിയേല്‍ സ്റ്ററിഡ്ജിലൂടെ 38-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മുന്നില്‍ക്കയറി. 36-ാം മിനിറ്റില്‍ സുവാരസ് ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാക്കെറീനിയിലൂടെ സണ്ടര്‍ലന്‍ഡ് ഒരുഗോള്‍ മടക്കിയെങ്കിലും 89-ാം മിനിറ്റില്‍ സുവാരസ് ടീമിന്റെ വിജയമുറപ്പിച്ചു.

ആറ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയന്റോടെ ആഴ്‌സനലാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. 13 പോയന്റുമായി ലിവര്‍പൂളും ടോട്ടനം ഹോട്‌സ്പറും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :