ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

ലണ്ടന്‍| WEBDUNIA|
PRO
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്.

സെര്‍ഗി അഗ്യൂറോയുടെ മികവിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. സെര്‍ഗി അഗ്യൂറോ രണ്ടു ഗോളുകള്‍ നേടി. യായാ ടുറെയും, നസ്റിയും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഒരോ ഗോള്‍ നേടി.

സ്പാനിഷ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ റയല്‍ മാഡ്രിഡും ജയിച്ചു. ഗെറ്റാഫയെ ഒന്നിനെതിരെ നാല് ഗോളിനാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. റയലിനായി രണ്ടു ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :