വികാസ് കൃഷ്ണനായി ഇന്ത്യ കായിക കോടതിയിലേക്ക്

ലണ്ടന്‍| WEBDUNIA|
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സ്‌ ബോക്സിംഗ്‌ 69 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ വികാസ്‌ കൃഷ്ണനെ ക്വാര്‍ട്ടറില്‍ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് കായിക തര്‍ക്ക പരിഹാര കോടതിയിലേക്ക്. ഇന്ത്യ നല്‍കിയ പരാതി ബോക്സിംഗ് അസ്സോസിയേഷന്‍ തള്ളിയതിനെ തുടര്‍ന്നാണിത്.

പ്രീക്വാര്‍ട്ടറില്‍ അമേരിക്കയുടെ എറോള്‍ സ്പെന്‍സിനെയായിരുന്നു വികാസ് കൃഷ്ണ നേരിട്ടത്. 13- 11നു വികാസ് സ്പെന്‍സിനെ പരാജയപ്പെടുത്തി. ക്വാട്ടറില്‍ കയറിയ വികാസിനെതിരെ സ്പെന്‍സ് അപ്പീല്‍ പോകുകയായിരുന്നു.

മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ മാത്രം വികാസ് കൃഷ്ണന്‍ ഒമ്പത് ഫൗളുകള്‍ ചെയ്തിരുന്നുവെന്നും ഇത് റഫറി ശ്രദ്ധിച്ചില്ലെന്നുമാണ് സ്പെന്‍സിന്റെ ആരോപണം. ഇത് പരിഗണിച്ച അന്താരാഷ്ട്ര അമച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ വികാസിനെ അയോഗ്യനാക്കുകയായിരുന്നു. ഇതോടെ സ്പെന്‍സ് ക്വാര്‍ട്ടറില്‍ കയറി.

വികാസ് വരുത്തിയ മൂന്ന് ഫൗളുകളില്‍ ഒന്ന് മാത്രമെ റഫറിയുടെ ശ്രദ്ധയില്‍പ്പെട്ടുള്ളൂവെന്ന് കമ്മിറ്റി കണ്ടെത്തി. അതിനാല്‍ സ്പെന്‍സിന് നാല് പോയന്റുകള്‍ കൂടി നല്‍കാന്‍ അപ്പീല്‍ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചുവെന്നും ബോക്‌സിംഗ് അസോസിയേഷന്‍ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :