ആരാധകര്‍ക്ക് ഒരു ദു:ഖവാര്‍ത്ത; ഒരു ഇന്ത്യന്‍ സുന്ദരിയെക്കൂടി പാക് കവര്‍ന്നു!

ദുബായ്‌| WEBDUNIA|
PRO
PRO
ആരാധകരുടെ കണ്ണ് നിറയ്ക്കാന്‍ ഒരു വാര്‍ത്ത കൂടി. സാനിയ മിര്‍സയ്ക്ക് പിന്നാലെ ഒരു ഇന്ത്യന്‍ സുന്ദരിയെക്കൂടി പാകിസ്ഥാന്‍ കവര്‍ന്നു. ഇത്തവണ നമ്മുടെ മുന്‍ ലോകസുന്ദരി സുസ്മിതാ സെന്നാണ് അതിര്‍ത്തി കടക്കുന്നത്. മുന്‍ പാക്‌ ക്രിക്കറ്റ്‌ താരം വാസിം അക്രമും മുന്‍ മിസ്‌ യൂണിവേഴ്സും ഹിന്ദി ചലച്ചിത്ര താരവുമായ സുസ്മിതാ സെന്നും തമ്മില്‍ ഈ മാസം അവസാനം ദുബായില്‍ വിവാഹിതരാകുമെന്ന്‌ റിപ്പോര്‍ട്ട്‌. ഈ മാസം 24ന്‌ വാസിം അക്രം ദുബായിലെത്തും. വിവാഹ ശേഷം ദുബായില്‍ താമസിക്കാനാണ്‌ ഇരുവരുടെയും തീരുമാനം. ഇത് അക്രത്തിന്റെ രണ്ടാം വിവാഹമാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഭാര്യ ഹുമ മരിച്ച ശേഷമാണ്‌ വാസിം അക്രം സുസ്മിതയുമായി പ്രണയത്തിലായത്‌. ഇരുവരും ചേര്‍ന്ന്‌ ഒരു ടെലിവിഷന്‍ ചാനലില്‍ റിയാലിറ്റി ഷോ അവതരിപ്പിച്ചിരുന്നു. അവിടെ നിന്ന്‌ തുടങ്ങിയ അടുപ്പം അക്രം കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിന്റെ ബോളിങ്‌ പരിശീലകനായിരുന്നപ്പോള്‍ ദൃഢമായി. അടുത്തിടെ ഇരുവരെയും സംബന്ധിച്ച വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം‌പിടിച്ചിരുന്നു.

മുന്‍പ്‌ മാനവ്‌ മേനോന്‍, ബോളിവുഡ്‌ സംവിധായകന്‍ മുദസ്സര്‍ അസീസ്‌ എന്നിവരുമായി സുസ്മിതയ്ക്ക്‌ അടുപ്പമുള്ളതായി വാര്‍ത്തകള്‍ പരന്നിരുന്നു. ഈ വര്‍ഷം ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീമിന്റെ പരിശീലക സ്ഥാനം അക്രം ഒഴിഞ്ഞത്‌ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്താനാണെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. ഇതു ശരിവയ്ക്കുംവണ്ണമാണ് ഇപ്പോള്‍ വിവാഹവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :