റൂണിക്കും സാമ്പത്തിക മാന്ദ്യം

ലണ്ടന്‍:| WEBDUNIA|

ഇംഗ്ലണ്ടിലെ കോടീശ്വരനായ ഫുട്‌ബോള്‍ താരമായിരിക്കാം വെയ്‌ന്‍ റൂണി. എന്നാല്‍ പൈസ ചെലവഴിക്കുന്ന കാര്യത്തില്‍ ഏറ്റവും ബുദ്ധിമാനെന്ന പട്ടമാണ് ഈ താരത്തിന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ കല്‍‌പിച്ച് നല്‍‌കിയിരിക്കുന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞ് റൂണിയും ഭാര്യ കോളീനും കൈയിലുണ്ടായിരുന്ന ഡിസ്‌കൌണ്ട് കൂപ്പണ്‍ ഉപയോഗിച്ചതാണ് ഇതിന് കാരണം.

ചെഷയറിലെ ഹോട്ടലില്‍ വന്നിറങ്ങിയ റൂണിയെയും ഭാര്യയെയും കണ്ട് അധികൃതര്‍ സന്തോഷിച്ചു. ഭക്ഷണ പാനീയങ്ങള്‍ക്കായി ഇവര്‍ വന്‍ തുക ചെലവഴിക്കുമെന്ന പ്രതീക്ഷയാണ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഡിസ്കൌണ്ടുള്ള ഭക്ഷണമാണ് റൂണിയും ഭാര്യയും ഓര്‍ഡര്‍ ചെയ്തത്.

മൊത്തം 27.80 പൌണ്ടിനാണ് റൂണിയും ഭാര്യയും കഴിച്ചത്. ബില്‍ കൊണ്ടുവന്ന സപ്ലയറെ അത്ഭുതപ്പെടുത്തിക്കൊണ്ട് 13.90 പൌണ്ടിനുള്ള ഡിസ്കൌണ്ട് കൂപ്പണാണ് റൂണി നീട്ടിയതെത്രെ. എന്തായാലും മൊത്തം ബില്ലിന്റെ 30 ശതമാനം തുകയ്ക്കുള്ള ടിപ്പ് കൊടുക്കാന്‍ റൂണി മറന്നില്ല.

സാമ്പത്തിക മാന്ദ്യം ആഗോള പ്രതിസന്ധിയുണ്ടാക്കുന്ന ഈ സാഹചര്യത്തില്‍ പൈസ ബുദ്ധിപൂര്‍വം ചെലവഴിക്കണം എന്ന് റൂണിയോട് ഉപദേശിച്ചത് മറ്റാരുമല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൂണിയുടെ ബോസായിരുന്ന അലക്സ് ഫെര്‍ഗ്യൂസണാണ്. ഫെര്‍ഗ്യൂസന്റെ ഉപദേശം ശിരസാ വഹിക്കുകയാണ് റൂണിയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രശംസിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :