മാഞ്ചസ്റ്റര്‍ ഫൈനലില്‍

ലണ്ടന്‍| WEBDUNIA|
പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിലെത്തി. രണ്ടാം ഡിവിഷന്‍ ടീമായ ഡെര്‍ബീ കൗണ്ടിയെ രണ്ടാംപാദസെമിയില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ ഫൈനലിലെത്തിയത്.

സ്വന്തം മൈതാനമായ ഓള്‍ഡ്‌ ട്രാഫോഡില്‍ നടന്ന പോരാട്ടത്തില്‍ എതിരാളികളെ ഉടെനീളം അടക്കിവാണാണ്‌ യുണൈറ്റഡ്‌ വിജയം സ്വന്തമാക്കിയത്‌. ആദ്യപാദത്തിലെ തോല്‍‌വിയ്ക്ക് മനോഹരമായി പകരം വീട്ടാനും ഇതോടെ യുണൈറ്റഡിനായി. പതിനാറാം മിനുറ്റില്‍ പോര്‍ചുഗീസുകാരന്‍ നാനിയാണ് യുണൈറ്റഡിനു വേണ്ടി ആദ്യ ഗോള്‍ നേടിയത്‌. ആറു മിനുറ്റുകള്‍ക്കകം ജോണ്‍ ഒഷെയിലൂടെ ആതിഥേയര്‍ ലീഡുയര്‍ത്തി. മുപ്പത്തിനാലാം മിനിറ്റില്‍ അര്‍ജന്‍റീനിയന്‍ താരം കാര്‍ലോസ്‌ ടെവസ്‌ യുണൈറ്റഡിനെ 3-0 എന്ന നിലയിലെത്തിച്ചു.

അതേസമയം ജില്‍സ്‌ ബാണ്‍സിന്‍റെ പെനാല്‍റ്റിയിലൂടെ എണ്‍പതാം മിനുറ്റില്‍ ഡെര്‍ബി ആദ്യ തിരിച്ചടി നല്‍കി‌. എന്നാല്‍, നിമിഷങ്ങള്‍ക്കകം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പെനല്‍റ്റിയിലൂടെ യുണൈറ്റഡിന്റെ ലീഡ്‌ വീണ്ടും പഴയപടിയാക്കി. തൊട്ടടുത്ത മിനുറ്റില്‍ ജില്‍സിലൂടെ വീണ്ടും സ്കോര്‍ ചെയ്യാന്‍ ഡെര്‍ബിയ്ക്കായെങ്കിലും ഉടനെത്തന്നെ മല്‍‌സരം അവസാനിച്ചതിനാല്‍ യുണൈറ്റഡ് 4-2 ന്‍റെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :