യുവേഫയുടെ അവാര്‍ഡ് പട്ടികയില്‍ മെസിയും റൊണാള്‍ഡോയും ഇടം പിടിച്ചു

സ്വിറ്റ്‌സര്‍ലാന്‍റ്| WEBDUNIA|
PRO
PRO
യുവേഫയുടെ അവാര്‍ഡ് പട്ടികയില്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇടം പിടിച്ചു. യുവേഫയുടെ 2012-13 വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനായുള്ള അവാര്‍ഡ് പട്ടികയിലാണ് മെസിയും റൊണാള്‍ഡോയും ഇടം നേടിയത്. യൂറോപിലെ മികച്ച കളിക്കാരനെ കണ്ടെത്താനായുള്ള പട്ടികയാണിത്.

യുവേഫയുടെ പട്ടികയില്‍ പത്ത് താരങ്ങളുള്‍പ്പെട്ടിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്കില്‍ നിന്നും നാല് താരങ്ങളാണ് പട്ടികയിലുള്ളത്. ആര്യന്‍ റോബന്‍, തോമസ് മുള്ളര്‍, ഫ്രാങ്ക് റിബറി, ബാസ്റ്റിന്‍ ഷ്വൈന്‍സ്റ്റീഗര്‍ എന്നിവരാണ് അവാര്‍ഡ് ലിസ്റ്റില്‍ ഇടം നേടിയ ബയേണ്‍ മ്യൂണിക്ക് താരങ്ങള്‍.

റോബര്‍ട്ട് ലിവാന്റോവ്‌സ്‌കി, റോബിന്‍ വാന്‍പേഴ്‌സി, സ്ലാറ്റന്‍ ഇബ്രാഹീമോവിച്ച്, ഗരേത് ബലെ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് താരങ്ങള്‍. ആഗസ്റ്റ് 29ന് മൊണാകോയില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ്‌മത്സര വേദികള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അവാര്‍ഡ് പ്രഖ്യാപിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :