പ്രശസ്ത ഫുട്ബോള്‍ താരങ്ങളുടെ ആസ്തിയെത്ര?

ലണ്ടന്‍| WEBDUNIA|
PRO
പ്രശസ്തിക്കൊപ്പം പണവും വിവിധ ടീമുകളുടെ ഗോളടിയന്ത്രങ്ങളെ തേടിയെത്തുമ്പോള്‍ അവരുടെ ആസ്തിയെന്ത്?. ലോകത്തെ ഏറ്റവും സമ്പന്നായ ഫുട്‌ബോള്‍ താരം മറ്റാരുമല്ല ഇംഗ്ലണ്ട്‌ ടീം മുന്‍ നായകന്‍ ഡേവിഡ്‌ ബെക്കാമാണ്‌.

ലയണല്‍ മെസിയെയും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണു ബെക്കാം മുന്നേറിയത്‌. 175 ദശലക്ഷം പൗണ്ടാണു ബെക്കാമിന്റെ ആസ്‌തി. ഗോള്‍ റിച്ച്‌ ലിസ്‌റ്റ്‌ 2013 പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബെക്കാം രണ്ടാംസ്‌ഥാനക്കാരനായ മെസിയെക്കാള്‍ (115.5 ദശലക്ഷം പൗണ്ട്‌) ഏറെ മുന്നിലാണ്‌.

മൂന്നാം സ്‌ഥാനക്കാരനായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ മെസിയെക്കാള്‍ വലിയ ദൂരത്തുമല്ല. 112 ദശലക്ഷം പൗണ്ടാണ്‌ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ വരുമാനം. ബ്രസീലിന്റെ കക്കയാണു നാലാം സ്‌ഥാനത്ത്‌.

ബ്രസീലിന്റെ റൊണാള്‍ഡീഞ്ഞോ അഞ്ചാംസ്‌ഥാനക്കാരനാണ്‌. കക്കയും റൊണാള്‍ഡീഞ്ഞോയും സമ്പത്തില്‍ ഒട്ടും പിന്നിലല്ല. സാമുവല്‍ എറ്റു (52 ദശലക്ഷം), വെയ്‌ന്‍ റൂണി (50 ദശലക്ഷം), സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌ (47 ദശലക്ഷം), റിവാള്‍ഡോ (45.5 ദശലക്ഷം), റിയോ ഫെര്‍ഡിനാന്റ്‌ (42 ദശലക്ഷം) എന്നിവരാണ്‌ ആദ്യ പത്തില്‍ കടന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :