അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റഷ്യയ്ക്ക് കിരീടം

മോസ്കോ| WEBDUNIA| Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2013 (10:48 IST)
PRO
സ്വന്തം മണ്ണില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയെ മറികടന്ന് റഷ്യയ്ക്ക് കിരീടം. മോസ്കോയില്‍ ഏഴു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവുമുള്‍പ്പെടെ 17 മെഡലുകളുമായാണ് ഒരിക്കല്‍ക്കൂടി ലോക അത്ലറ്റിക് കിരീടത്തില്‍ മുത്തമിട്ടത്.

ഞായറാഴ്ച അവസാനിച്ച മീറ്റില്‍ ആകെ മെഡലുകളുടെ എണ്ണത്തില്‍ അമേരിക്കയുടെ പിന്നിലാണെങ്കിലും സ്വര്‍ണത്തിന്റെ മികവില്‍ ആതിഥേയര്‍ ചാമ്പ്യന്‍മാരാവുകയായിരുന്നു.

ഏഴ് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലങ്ങളുമടക്കം 17 മെഡലുകളാണ് റഷ്യ നേടിയത്. 6 സ്വര്‍ണവും 13 വെള്ളിയും ആറ് വെങ്കലവുമുള്‍പ്പെടെ അമേരിക്ക 25 മെഡലുകള്‍ നേടി.

ഉസൈന്‍ ബോള്‍ട്ടന്നെ ഇതിഹാസത്തിന്റെയും ഷെല്ലി ആന്‍ഫ്രേസറിന്റെയും ട്രിപ്പിള്‍ സ്വര്‍ണനേട്ടത്തില്‍ മൂന്നാംസ്ഥാനത്തേക്കു കുതിച്ചു. ട്രാക്കില്‍ നിന്ന് മാത്രം ആറ് സ്വര്‍ണങ്ങള്‍ വാരിക്കൂട്ടിയ ജമൈക്ക ഒമ്പതു മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :