ദ്യോക്കോവിച്ചും നദാലും സെമിയില്‍; മുറെ പുറത്ത്

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
നിലവിലെ ചാമ്പ്യന്‍ ആന്‍ഡി മുറെ യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ സെമിയിലെത്താതെ പുറത്തായി. ലോക ഒന്നാം നമ്പര്‍ നൊവാക്ക് ദ്യോക്കോവിച്ചും റാഫേല്‍ നദാലും സെമിയില്‍ പ്രവേശിച്ചു.

ഒന്‍പതാം സീഡ് പോളണ്ടിന്റെ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയാണ് മുറയെ കീഴടക്കിയത്. സ്‌കോര്‍: 6.4, 6.3, 6.2. വാവ്‌റിങ്ക ഒരു ഗ്രാന്‍സ്‌ലാമിന്റെ സെമിയില്‍ പ്രവേശിക്കുന്നത് ഇതാദ്യമായാണ്.

യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പെയ്‌സ്- ചെക് റിപ്പബ്ലിക്കിന്റെ റാഡക് സ്റ്റെഫാനെക് സഖ്യം ഫൈനലില്‍ കടന്നു.

പുരുഷ ഡബിള്‍സില്‍ ലോക റാങ്കിംഗില്‍ ഒന്നാമതുള്ള അമേരിക്കയുടെ ബ്രയാന്‍ സഹോദരന്‍മാരെയാണു ഇന്തോ- ചെക് സഖ്യം തോല്‍പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :