വിജേന്ദറിന്റെ മയക്കുമരുന്ന് പരിശോധനാഫലം വെള്ളിയാഴ്ച

ചണ്ഡീഗഢ്| WEBDUNIA|
PRO
മയക്കുമരുന്നുകേസില്‍ ആരോപണവിധേയനായ ബോക്സിംഗ് താരം വിജേന്ദര്‍ മയക്കുമരുന്ന് ഉപയോഗിച്ചോ ഇല്ലയോയെന്ന് വെള്ളിയാഴ്ചയറിയാം. രക്ത, മൂത്ര സാമ്പിളുകള്‍ ശേഖരിച്ച് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി നാഡയുടെ പരിശോധനഫലം വെള്ളിയാഴ്ച പുറത്തുവരും.

ബോക്സറും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ് പന്ത്രണ്ടു തവണ ഹെറോയിന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസിന്റെ സ്ഥിരീകരണമുണ്ടായിരുന്നു. അനൂപ് സിംഗ് കഹ്ലോണ്‍ അടക്കമുള്ള മയക്കുമരുന്നു കടത്തുകാരില്‍നിന്നാണ് ഇതു വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.

30 കോടി രൂപ വിലവരുന്ന 26 കിലോഗ്രാം ഹെറോയിന്‍ കഹ്ലോണീന്റെ ഫ്ലാറ്റിന് സമീപത്ത് നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഫ്‌ളാറ്റിനു സമീപത്തുനിന്നു വിജേന്ദറിന്റെ ഭാര്യയുടെ വാഹനം കണ്ടതിനേത്തുടര്‍ന്ന്‌ സംഭവത്തില്‍ വിജേന്ദറിനും പങ്കുണ്ടെന്ന സംശയം ഉയരുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :