മക്കാവു ഓപ്പണ്‍ ബാഡ്മിന്റനില്‍ പിവി സിന്ധുവിന് കിരീടം

മക്കാവു| WEBDUNIA| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (10:36 IST)
PTI
മക്കാവു ഓപ്പണ്‍ ബാഡ്മിന്റനില്‍ കിരീടം നേടിയ സിന്ധു കരിയറിലെ രണ്ടാം ഗ്രാന്‍ പ്രി കിരീടമാണു സ്വന്തമാക്കി‌.

ടോപ്‌ സീഡായിരുന്ന സിന്ധു കാനഡയുടെ ഏഴാം സീഡ്‌ മൈക്കെലേ ലീയെ തോല്‍പ്പിച്ചു. വെറും 37 മിനിറ്റ്‌ നീണ്ട മല്‍സരത്തില്‍ 21-15, 21-12 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. ഹൈദരാബാദ്‌ സ്വദേശിയായ ഈ പതിനെട്ടുകാരി മേയില്‍ മലേഷ്യ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :