ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈന നെഹ്വാളും പി വി സിന്ധുവും രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി.
ടൂര്‍ണമെന്റ് സീഡായ സൈന ജപ്പാന്റെ യിവോണ്‍ യു ബെയോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കും (22-20, 15-21, 20-22) പി വി സിന്ധു സ്‌കോട്ട്‌ലന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനോടുമാണ് പരാജ്യപ്പെട്ടത്(21-10, 19-21, 16-21).
പുരുഷ വിഭാഗത്തില്‍ കെ ശ്രീകാന്ത് തായ്‌ലന്‍ഡിന്റെ ബൂന്‍സാക് പൊന്‍സാനയോടും (21-15, 18-21, 18-21, 15-21). ആനന്ദ് പവാര്‍ തായ്‌ലന്‍ഡിന്റെ നതോങ്‌സാക് സെയ്ന്‍സൊംബൂന്‍സുകിനോടും പരാജയപ്പെട്ടു (20-22, 18-21) പുറത്തയി.