റോം|
WEBDUNIA|
Last Modified വെള്ളി, 27 മെയ് 2011 (10:51 IST)
ഇറ്റലിയില്‍ നടന്ന റോം ഡയമന്‍ഡ് ലീഗില്‍ ജമൈക്കന്‍ സ്പിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനു വിജയം. റോം ഗോള്‍ഡന്‍ ഗാലയിലെ 100 മീറ്റര്‍ 9.91 സെക്കന്‍ഡുകള്‍കൊണ്ടാണ് ബോള്‍ട്ട് ഓടിയെത്തിയത്. ടൈസന്‍ഗെയോടു പരാജയപ്പെട്ട് ഒന്‍പതു മാസത്തിനു ശേഷമാണു ബോള്‍ട്ട് ട്രാക്കിലിറങ്ങിയത്.
ജമൈക്കന്‍ താരമായ അസഫ പവലാണ് റോമില്‍ ബോള്‍ട്ടിനുപിന്നില്‍ രണ്ടാമതായി എത്തിയത്. ക്രിസ്‌റ്റോഫ് ലെമായിറ്റ് മൂന്നാംസ്ഥാനം നേടി.
എന്നാല്‍ ബോള്‍ട്ടിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഏതാണ്ട് ട്രോക്കിന്റെ പകുതിയോളമെത്തിയപ്പോഴാണ് പവലിനെ പിന്തള്ളി ഒന്നാമതെത്താന്‍ ബോള്‍ട്ടിന് കഴിഞ്ഞത്.