സെര്‍‌ബിയ: ജോക്കോവിക് സെമിയില്‍

ബെല്‍‌ഗ്രേഡ്| WEBDUNIA| Last Modified ശനി, 30 ഏപ്രില്‍ 2011 (13:54 IST)
നൊവാക് ജോക്കോവിക് സെര്‍ബിയ ഓപ്പണിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ബ്ലാസ് കാവ്സിസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിക് സെമിയില്‍ പ്രവേശിച്ചത്.

കാവ്‌സിസിനെ 6-3 6-2 എന്നീ സെറ്റുകള്‍ക്കാണ് ജോക്കോവിക് പരാജയപ്പെടുത്തിയത്. ശനിയാഴ്ച നടക്കുന്ന സെമിയില്‍ ജാങ്കോ ടിപ്സറേവികിനെയാണ് ജോക്കോവിക് നേരിടുക.

ജാങ്കോയുമായുള്ള പോരാട്ടത്തിന് കാത്തിരിക്കുകയാണെന്ന് ജോക്കോവിക് പറഞ്ഞു. സമ്മര്‍ദ്ദം കളിയുടെ ഭാഗമാണെന്നും പ്രത്യേകിച്ച് സ്വന്തം ആരാധകരുടെ മുന്നിലാകുമ്പോള്‍ അത് കൂടുമെന്നും ജോക്കോവിക് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :