ബേക്കലില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു: 80 പേര്‍ക്ക് പരുക്ക്

കാസര്‍കോട്| WEBDUNIA|
PTI
PTI
ബേക്കലില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു. സംഭവത്തില്‍ 80ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബേക്കല്‍ ബ്രദേഴ്‌സ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അപകടം. ഉദ്ഘാടന ചടങ്ങിനിടെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. സ്‌റ്റേഡിയത്തിനകത്തെ സ്‌റ്റേജിനു സമീപമുള്ള ഗ്യാലറിയുടെ ഒരു വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംഭവം നടന്നയുടന്‍ സംഘാടകര്‍ സ്ഥലം വിട്ടുവെന്ന് ആരോപണമുണ്ട്.

ഗ്യാലറി നിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് കാണികള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :