‘മെസിയേക്കാള്‍ കേമന്‍ സിദാന്‍‘

സാവോ പോളോ| WEBDUNIA|
PRO
ലയണല്‍ മെസിയേക്കാള്‍ മികച്ച ഫുട്ബോള്‍ താരം സിനദിന്‍ സിദാനാണെന്ന് ഫുട്‌ബോള്‍ ഇതിഹാസമായ പെലെ. സാവോ പോളയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പെലെ.

ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാരം തുടര്‍ച്ചയായി നാല് തവണ സ്വന്തമാക്കിയ മെസിയാണോ ലോകത്തെ മികച്ച ഫുട്‌ബോള്‍ താരം എന്ന ചോദ്യത്തിനായിരുന്നു പെലെയുടെ മറുപടി.

മുന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരം സിന്‍ദിന്‍ സിദാനേക്കാള്‍ മികച്ച പ്രകടനം മെസി പുറത്തെടുക്കേണ്ടിയിരിക്കുന്നു. സിദാനാണ് ലോകത്തെ മികച്ച ഫുട്‌ബോള്‍ താരം. ഇപ്പോള്‍ കളിക്കുന്ന താരങ്ങളില്‍ മികച്ച താരം മെസിയാണ്. എന്നാല്‍ കളിക്കളത്തില്‍ മെസിയെ സഹായിക്കാന്‍ സാവി, ഇനിയേസ്റ്റ എന്നീ ലോകോത്തര താരങ്ങളുണ്ടെന്നും പെ‌ലെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :