ഡെന്മാര്‍ക്കിനു വേണ്ടി സുബ്രതോ പാല്‍ ബൂട്ടണിയുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 19 നവം‌ബര്‍ 2013 (13:24 IST)
PRO
ഡെന്‍മാര്‍ക്കിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബായ എഫ് സി. വെസ്ജാലാന്‍ഡിനു (എഫ് സി വിക്കിംഗ്‌സ്) വേണ്ടി കളിക്കാന്‍ ഇന്ത്യന്‍ ടീം ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍ ധാരണയായി.

2014 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള ആറു മാസത്തെ കരാറിനാണു സുബ്രതോ പാല്‍ ഡെന്‍മാര്‍ക്കിലെത്തുക. മൂന്നു ആഴ്ചയായി നടത്തിയ സെലക്ഷന്‍ ട്രയലുകള്‍ക്കു ശേഷമാണു സുബ്രതോ പാല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

പാലിന് മുമ്പ് മുന്‍ ഇന്ത്യന്‍ നായകനായ ബൈചുംഗ് ബൂട്ടിയയും നിലവിലെ നായകനായ സുനില്‍ ഛെത്രിയും യുറോേപ്യന്‍ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. പക്ഷേ ഒരു മുന്‍ നിര ടീമിനു വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പാല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :