ബെക്കാമിന്റെയും സുഹൃത്തുക്കളുടെയും കഥയുമായി ‘ക്ലാസ് ഓഫ് 92‘ തീയറ്ററുകളിലേക്ക്

ലണ്ടന്‍| WEBDUNIA| Last Modified ശനി, 30 നവം‌ബര്‍ 2013 (13:30 IST)
PRO
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലോകപ്രശസ്തരായ ആറു താരങ്ങളുടെ സൗഹൃദത്തിന്റെ കഥയുമായി ഡോക്യുമെന്ററി.

‘ക്ലാസ് ഓഫ് 92“ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ ഡേവിഡ് ബെക്കാം, പോള്‍ സ്‌കോള്‍സ്, നിക്കി ബട്ട്, റയാന്‍ ഗിഗ്‌സ്, ഫില്‍, ഗ്യാരി നെവില്ലെ എന്നിവരുടെ സൗഹൃദത്തിന്റെയും ഫുട്ബോള്‍ ജീവിതത്തിന്റെയും കഥയാണ് പറയുന്നത്.

1992 മുതല്‍ 1999 വരെയുള്ള ആറ് ലോകോത്തര താരങ്ങളുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ കളി ജീവിതവും സൗഹൃദവും ആസ്പദമാക്കിയാണ് ക്ലാസ് ഓഫ് 92 എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.

ബ്രിട്ടനിലെ തെരഞ്ഞടുക്കപ്പെട്ട തിയേറ്ററുകളില്‍ ഡിസംബര്‍ 1ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. തൊട്ടടുത്ത ദിവസം മുതല്‍ തന്നെ ഇതിന്റെ ഡിവിഡി ലഭ്യമായി തുടങ്ങും .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :