ബാഴ്സയും താനും തളര്‍ന്നിട്ടില്ലെന്ന് കോച്ച് വിലനോവ
ബാഴ്സലോണ|
WEBDUNIA|
Last Modified ഞായര്‍, 28 ഏപ്രില്‍ 2013 (12:36 IST)
PRO
ചാമ്പ്യന്‍സ് ലീഗ് സെമിയിലെ ആദ്യപാദത്തില്‍ ജര്‍മന്‍ ടീം ബയേണ്‍ മ്യൂണിച്ചിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും തങ്ങളുടെ സാധ്യതകള്‍ അസ്തമിച്ചിട്ടില്ലെന്ന് കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം തിരികെയെത്തിയ ബാഴ്സലോണ കോച്ച് ടിറ്റോ വിലനോവ.
ബാഴ്സലോണ പരിശീലനകനായുള്ള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്നും നാല്പത്തിനാലുകാരനായ വിലനോവ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ബയേണിനോട് എതിരില്ലാത്തെ നാലു ഗോളുകള്‍ക്ക് സ്വന്തം ടീം നിലംപരിശായതൊന്നും വിലനോവയെ തെല്ലും തളര്‍ത്തുന്നില്ല.
ബുധനാഴ്ച നൗകാമ്പിലെ സ്വന്തം കാണികള്‍ക്കുമുന്നില്‍ എതിരാളികളെ തകര്‍ത്ത് ഫൈനല്‍ പ്രവേശം ബാഴ്സലേണ ആഘോഷമാക്കുമെന്നാണ് വിലനോവ പറയുന്നത്.