ബലോട്ടെലി ട്രെയിനിലും ‘വികൃതി‘ കാട്ടി

മിലാന്‍| WEBDUNIA|
PRO
വികൃതിക്കാരന്‍ പയ്യനെന്ന് ഒരുകാലത്ത് പേരുകേള്‍പ്പിച്ച ബലോട്ടെലി വീണ്ടും പഴിയും പിഴയും കേള്‍ക്കുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ പുകവലിച്ചതിന് ഇറ്റാലിയന്‍ ക്ളബ് എ സി മിലാന്റെ വിവാദതാരം മരിയോ ബലോട്ടെലിക്ക് റെയില്‍വേ അധികൃതര്‍ പിഴ ശിക്ഷ വിധിച്ചു.

ഫിയോറന്റീനയ്ക്കെതിരായ മത്സരത്തിന് മിലാനില്‍നിന്ന് ഫ്ളോറന്‍സിലേക്ക് പോകുന്നതിനിടെയാണ് ബലോട്ടെലി കുഴപ്പം കാണിച്ചത്. ഗോളടിക്കുന്നതിനേക്കാള്‍ വാര്‍ത്തകളുണ്ടായത് കളിക്കളത്തിനകത്തെയും പുറത്തെയും അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ നിന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :