ഫുട്ബോള്‍ ഗ്രൌണ്ടിലെ ‘നരഭോജി‘; കടിച്ച്, തുപ്പി, തെറി പറഞ്ഞ് സുവാരസ്

PRO
ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചതിന് ഒരുമത്സരത്തില്‍നിന്ന് വിലക്കപ്പെട്ടു. ഫുട്‌ബോള്‍ മത്സരത്തിനിടെ ഉറുഗ്വായ് മുന്നേറ്റക്കാരന്‍ ലൂയി സുവാരസ് എതിര്‍ ടീമിലെ കളിക്കാരന്റെ മുഖത്ത് ഇടിച്ച സംഭവമാണ് പിന്നീട് വിവാദമായത്.

ചിലി - ഉറുഗ്വായ് ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സംഭവമുണ്ടായത്. ഉറുഗ്വായ്ക്ക് ലഭിച്ച കോര്‍ണറിന് തയ്യാറെടുക്കുന്നതിനിടെ പെനല്‍റ്റി ബോക്‌സില്‍ വെച്ച് ചിലിയന്‍ പ്രതിരോധക്കാരന്‍ ഗോണ്‍സാലോ ജാറയുടെ മുഖത്ത് ഇടിച്ചതിന്റെ ദൃശ്യങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്.

മുഖത്ത് ഇടിയേറ്റെങ്കിലും ജാറ നിലത്ത് വീണില്ല. എന്നാല്‍ തുടര്‍ന്ന് ഇരുതാരങ്ങളും വാഗ്വാദത്തിലേര്‍പ്പെട്ടെങ്കിലും റഫറി നെസ്റ്റര്‍ പിറ്റാന ഇതൊന്നും ശ്രദ്ധിച്ച് പോലുമില്ല. അതേസമയം ഇതേ മത്സരത്തിലെ മറ്റൊരു സംഭവത്തില്‍ റഫറിയോട് തര്‍ക്കിച്ചതിന് സുവാരസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

എന്നാല്‍ തങ്ങളുടെ പതിനഞ്ചാമത്തെ കോപ്പ അമേരിക്ക വിജയം 2011ല്‍ നേടി ഏറ്റവും കൂടൂതല്‍ തവണ ഈ കിരീടം നേടുന്ന രാജ്യമായി ഉറുഗ്വേ മാറിയപ്പോള്‍ 4 ഗോളുകളോടെ സുവാരസായിരുന്നു ടൂര്‍ണമെന്റിലെ താരം.
ലണ്ടന്‍| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :